in ,

മ്യൂണിച്ച് സുരക്ഷാകമ്മിറ്റി കോര്‍ഗ്രൂപ്പ് യോഗവും ക്വിറ്റ്‌കോമും അമീര്‍ ഉദ്ഘാടനം ചെയ്തു

ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ക്വിറ്റ്‌കോം പ്രദര്‍ശനം വീക്ഷിക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
ഫോട്ടോ: വി.പി.ഷരീഫ്‌

ദോഹ: മ്യൂണിച്ച് സുരക്ഷാ കമ്മിറ്റിയുടെ(എംഎസ്‌സി) കോര്‍ ഗ്രൂപ്പ് യോഗം, ഖത്തര്‍ ഐടി സമ്മേളന- പ്രദര്‍ശനം(ക്വിറ്റ്‌കോം) എന്നിവക്ക് തുടക്കമായി. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍(ക്യുഎന്‍സിസി) അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം നിര്‍വഹിച്ചു. അമീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനചടങ്ങില്‍ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെ, പ്രധാനമനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൈഖുമാര്‍, മന്ത്രിമാര്‍, ഒമാന്‍ വിദേശകാര്യചുമതലയുള്ള മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ല, ഇറാന്‍ വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ് ജവാദ് ഷരീഫ്, ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലാ പ്രസിഡന്റ് നെചിര്‍വാന്‍ ബര്‍സാനി, വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍, ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ടെക്‌നോളജി മന്ത്രിമാര്‍, നയതന്ത്രതലവന്‍മാര്‍, വിവിധ സര്‍ക്കാരുകളുടെ പ്രതിനിധികള്‍, രാജ്യാന്തര സംഘടനകള്‍, വ്യവസായ, സൈനിക, അക്കാഡമിക് മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുത്തു.
ഖത്തറിന്റെ വികസനവും ഡിജിറ്റല്‍ പരിവര്‍ത്തനവും വിശദീകരിക്കുന്ന ഹ്രസ്വിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി, മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ചെയര്‍മാന്‍ വുള്‍ഫ്ഗാംഗ് ഐഷിംഗര്‍ എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ ഒന്നുവരെ ഇരു പരിപാടികളും തുടരും.
ക്വിറ്റ്‌കോമിന്റെ അഞ്ചാം എഡീഷനാണ് ഇത്തവണ നടക്കുന്നത്. ടെലികമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ മേഖലകളിലെ പ്രമുഖ കമ്പനികളുടെ പങ്കാളിത്തമുണ്ടാകും.
വിവിധ സര്‍ക്കാരുകള്‍, രാജ്യാന്തര സംഘടനകള്‍, ഐടി മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ ക്വിറ്റ്‌കോമിന്റെ അഞ്ചാമത് എഡീഷനാണ് ഇത്തവണത്തേത്. സുരക്ഷിത സ്മാര്‍ട്ട് നഗരങ്ങള്‍ എന്ന പ്രമേയത്തിലാണ് ഇത്തവണ സമ്മേളനം.
വര്‍ധിച്ച രാജ്യാന്തര പങ്കാളിത്തം ഇത്തവണ ക്വിറ്റ്‌കോമിലുണ്ട്. ഖത്തറിലെ ഏറ്റവും വലിയ വിവര സാങ്കേതിക, ആശയവിനിമയ പരിപാടിയാണ് ക്വിറ്റ്‌കോം. 25,000 സ്‌ക്വയര്‍മീറ്ററിലാണ് പ്രദര്‍ശനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘മോഡി-പിണറായി വാഴ്ചയുണ്ടാകുന്നത് ജനാധിപത്യത്തിന്റെ പരാജയം’

എഡ്യുക്കേഷന്‍ സിറ്റിയില്‍ എച്ച് ബി കെ യു പ്രസ്സ് പുസ്തക ശാല