in ,

യാത്രക്കാര്‍ക്ക് മികവൊരുക്കി പുരസ്‌ക്കാരം സ്വന്തമാക്കി ഹമദ്‌

ദോഹ: ഫ്യൂച്ചര്‍ ട്രാവല്‍ എക്‌സ്പീരിയന്‍സ് ഏഷ്യ അവാര്‍ഡ്‌സ് 2019ല്‍ ബെസ്റ്റ് പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഇനീഷ്യേറ്റീവ് സില്‍വര്‍ പുരസ്‌ക്കാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. സിംഗപ്പൂരില്‍ നടന്ന ചടങ്ങിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുരസ്‌ക്കാരത്തിന് അര്‍ഹമായത്. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. വ്യോമയാന- വിമാനത്താവള മേഖലയിലെ വിദഗ്്ദ്ധരാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പുരസ്‌ക്കാരത്തിന് അര്‍ഹമായ നേട്ടം നിലവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. യാത്രക്കാരുടെ വിമാനം, പാസ്‌പോര്‍ട്ട്, ബയോമെട്രിക്ക് വിവരങ്ങള്‍ തുടങ്ങിയവ സെല്‍ഫ് ചെക്ക് കിയോസ്‌കോ മൊബൈല്‍ ആപോ ഉപയോഗിച്ച് ഒറ്റ ഇലക്ട്രോണിക് റെക്കോര്‍ഡിലൂടെ തിരിച്ചറിയുകയാണ് പദ്ധതി. തുടര്‍ന്ന് സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപിലും ഓട്ടോമേറ്റഡ് സുരക്ഷാ ഗേറ്റിലും ഓട്ടോമേറ്റഡ് ബോര്‍ഡിംഗ് ഗേറ്റിലും യാത്രക്കാരുടെ മുഖം മാത്രമേ ആവശ്യമായി വരികയുള്ളു.
സാങ്കേതികതയുടെ മുന്നില്‍ നടക്കുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മികച്ച യാത്രാ അനുഭവമായിരിക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുകയെന്ന് പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ മാസ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അതിജീവന ചിത്രങ്ങളുമായി അജ്‌യാല്‍ ചലച്ചിത്ര മേളക്ക് തുടക്കമായി

ഫാത്തിമ സുല്‍ത്താന്‍ അല്‍കുവാരി ഉരീദു സി സി ഒ