
ദോഹ: നാലു പതിറ്റാണ്ടിലേറെക്കാലം ദുബൈയിലും ഖത്തറിലും പ്രവാസ ജീവിതം നയിച്ചു നാട്ടിലേക്കു മടങ്ങുന്ന അലി മങ്ങലോടന് ഖത്തര്‍ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദുബൈ കെ.എം.സി.സി സ്ഥാപക അംഗമായിരുന്നു അദ്ദേഹം.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി പി അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സലീം ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സംസ്ഥാന കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഒ എ കരീം, കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ആറളം, തലശ്ശേരി മണ്ഡലം കെ.എം.സി.സി റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ മൂസാ കുറുങ്ങോട്ട്, അര്‍ഷാദ് കോടിയേരി, ജാഫര്‍ കതിരൂര്‍, എന്‍.ടി.റഷീദ്, മഹറൂഫ് കണ്ടോത്ത്, സാലിം ടി.എസ്, നാസര്‍ കതിരൂര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു. അലി മങ്ങലോടന്‍ മറുപടി പ്രസംഗം നടത്തി.