
ദോഹ: 42 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന ഖത്തര്‍ കെ എം സി സി സംസ്ഥാന കൗണ്‍സിലറും തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ കള്ളിയത്ത് അലി അസീസിനു ഖത്തര്‍ കെ എം സി സി പെരുമണ്ണ ക്ലാരി പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
സംസ്ഥാന വൈസ്പ്രസിഡന്റ് കുഞ്ഞിമോന്‍ ക്ലാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അയ്യൂബ് നല്‍കി. മണ്ഡലം സെക്രട്ടറി അഹമ്മദ് സലീം ഏലായി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ അബ്ദുല്‍ അസീസ്, മുസ്തഫ, അബ്ദുല്‍ കെരീം, ശബീര്‍ അഹമ്മദ് ആശംസകള്‍ നേര്‍ന്നു. അലി അസീസ് മറുപടി പ്രസംഗം നടത്തി.