
ദോഹ: 36 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന സംസ്കൃതി റയ്യാന്‍ യുണിറ്റ് അംഗം ബാലകൃഷ്ണന് പുതിയ പുരയിലിന് യാത്രയയപ്പ് നല്കി. പ്രസിഡണ്ട് ഷെരിഫ് വള്ളുരാന്‍ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ ഉപഹാരം നല്കി. സംസ്കൃതി പ്രസിഡണ്ട് സുനില്‍ കുമാര്‍, രവി മണിയൂര്‍ സംസാരിച്ചു. സെക്രട്ടറി ബാദുഷ സ്വാഗതവും ഷിബു പാണ്ടിക്കാട് നന്ദിയും പറഞ്ഞു.