
ദോഹ: ദുഖാന് ഇസ്ലാമിക് മദ്റസ അധ്യാപകനും സാമൂഹ്യ, സംസ്കാരിക, ദീനി രംഗത്തെ നിറസാന്നിധ്യവുമായ സി.എം.പി.യൂസഫിന് ദുഖാന് ഇസ്ലാമിക് മദ്റസാ പി ടി എ കമ്മറ്റി, വെളിച്ചം, ക്യൂ ഐ ഐ സി, എംജിഎം ദുഖാന് യൂണിറ്റുകള്‍ സംയുക്തമായി യാത്രയപ്പ് നല്കി.
ദുഖാന് ഇസ്ലാമിക് മദ്റസാ ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍ജിനിയര്‍ മുഹമ്മദ് സലീല്‍ ഉപഹാരം നല്കി. എന്‍ജിനിയര്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ക്യൂ എല്‍ എല്‍ സി പ്രസിഡണ്ട് റഷീദ് സി കെ പി, മദ്റസ അധ്യാപകന് റഷീദ് അലി, ബഷീര്‍ കെ, നൗഷാദ് എം, അബ്ദുല്‍ ഹക്കീം, നാസിമുദ്ദീന്, അബിനീന് സെലീല്‍, ഡോ. വഹീദാ മന്നത്ത്, സമീറ നൗഷാദ് ആശംസകള്‍ നേര്‍ന്നു.
ഡോ. അന്‍വര്‍ സാദത്ത്, അബ്ദുല്‍ മജീദ് എന്നിവര്‍ സി എം പി യൂസഫിന് പ്രത്യേക ഉപഹാരം നല്കി. റൈഹാന്‍ അഷ്റഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് അലി കിനാലൂര്‍ സ്വാഗതവും അബ്ദുല്‍ സക്കീര്‍ നന്ദിയും പറഞ്ഞു.