
ദോഹ: യാസ് ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി അഡ്വ. ജാഫര്‍ഖാനും വൈസ് ചെയര്മാന്മാരായി അനീഷ് കക്കോട്ട്, നൗഫല്‍ ഉസ്മാന് എന്നിവരും തെരഞ്ഞൈടുക്കപ്പെട്ടു. നിസ്സാം കെ.അബു ജനറല്‍ സെക്രട്ടറിയും ജംഷാദ് അബ്ദുള്‍റഹിമാന്‍, ഫയാസ് മെഹ്ബൂബ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരാണ്. ട്രഷററായി ഷഹീന് അബ്ദുല്‍ഖാദറും അസിസ്റ്റന്റ് ട്രഷററായി ജിനേഷും തെരഞ്ഞെടുക്കപ്പെട്ടു.
വടംവലി മാനേജറായി ബിജു ജെയിംസും ക്യാപ്റ്റനായി അബ്ദുള്‍റഹിമാനും കോഓര്‍ഡിനേറ്ററായി അഭിലാഷും ക്രിക്കറ്റ് ക്യാപ്റ്റനായി അനീഷും വൈസ് ക്യാപ്റ്റനായി ആസിഫും ചീഫ് കോഓര്‍ഡിനേറ്ററായി ഷംഷീദും കോര്‍ഡിനേറ്റര്‍മാരായി ജസ്ബീര്‍, അബ്ദു, നിഹാദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഫുട്ബാള്‍ മാനേജറായി അബ്ദുല്‍ഖാദറും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കണ്‍വീനറായി നബീല്‍ മാരാത്തും ജനറല്‍ കണ്‍വീനറായി ഷഹീന് അബ്ദുല്‍ഖാദറും, പബ്ലിക് റിലേഷന്‍ കണ്‍വീനറായി അര്‍ഷാദ് തങ്ങള്‍, നബീല്‍ മാരാത്ത് എന്നിവരും ചുമതലയേറ്റു.
വനിതാവിഭാഗം പ്രതിനിധികളായി ബിന്‍സി ജെയിംസ്, മഞ്ജു, നബ്ഷാ, സിത്താര, രഞ്ജിത, സബ്ന ഷഹീന് എന്നിവരും കലാവിഭാഗം കണ്‍വീനറായി ഫാസില്‍ അഷ്റഫിനെയും സമിതി അംഗങ്ങളായി സിദ്ധീഖ്, ശ്രീജിത് വടകര, ഷഹീന് എന്നിവരെയും ടീം ഓര്‍ഗനൈസറായി സൈദ് കൊമ്പന്ചാലിലിനെയും തെരഞ്ഞെടുത്തു. ആന്റോ റോച്ചയാണ് മുഖ്യ രക്ഷാധികാരി.