in ,

യുഎന്‍ സാംസ്‌കാരിക ചര്‍ച്ചാസമ്മേളനത്തില്‍ ശൈഖ മയാസ പങ്കെടുത്തു

ന്യുയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തു നടന്ന സാംസ്‌കാരിക വട്ടമേശ ചര്‍ച്ചാസമ്മേളനത്തില്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് അല്‍താനി സംസാരിക്കുന്നു

ദോഹ: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സാംസ്‌കാരികം, സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട് നടന്ന വട്ടമേശ ചര്‍ച്ചാസമ്മേളനത്തില്‍ ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തു. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട്, റീച്ച് ഔട്ട് റ്റു ഏഷ്യ എന്നിവയുടെയും ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസയാണ്. ന്യുയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തായിരുന്നു പരിപാടി.

മനുഷ്യവികസനത്തിന്റെ പ്രധാന ഘടകം സാംസ്‌കാരികമാണ്. ക്ഷമയെയും സംവാദത്തെയും പിന്തുണയക്കുന്നതില്‍ സാംസ്‌കാരികമേഖല വഹിക്കുന്ന സുപ്രധാനപങ്ക് ശൈഖ മയാസ ചൂണ്ടിക്കാട്ടി. ദേശീയ മ്യൂസിയം വികസിപ്പിക്കുന്നതിന് ഖത്തര്‍ സ്വീകരിക്കുന്ന നടപടികള്‍ അവര്‍ അവലോകനം ചെയ്തു. ഖത്തരി സംസ്‌കാരത്തെ സംരക്ഷിക്കുകയും എല്ലാ മേഖലകളിലും ഖത്തരി ജനങ്ങളുമായി ആശയവിനിമയം നടത്തുകയെന്നതുമാണ് ദേശീയ മ്യൂസിയം വികസന പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

ഖത്തറിലെ ജനങ്ങളുടെ പൈതൃകവു വാങ്മൂലമുള്ള ചരിത്രവും പരിപാലിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. നിരവധി ഖത്തരി തലമുറകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ 500 ഓണ്‍ ക്യാമറ അഭിമുഖങ്ങള്‍ അവര്‍ ചൂണ്ടിക്കട്ടി. ഖത്തറിലെ ജനങ്ങളുടെ അറിവും ജ്ഞാനവും സംരക്ഷിക്കുന്നതില്‍ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ നടത്തുന്ന പ്രയത്‌നങ്ങളുടെ പ്രാധാന്യവും എടുത്തുകാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടൊയോട്ടക്ക് മിഡില്‍ഈസ്റ്റ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍

ക്യുആര്‍സിഎസ് അല്‍ഖുദ്‌സില്‍ റമദാന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു