in

യുഎസ്- മെന പിഎസ്ഡി സമ്മേളനത്തില്‍ ഡോ.ആര്‍.സീതാരാമന്‍ പങ്കെടുത്തു

സമ്മേളനത്തില്‍ ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ സംസാരിക്കുന്നു

ദോഹ: യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സും ഫെഡറല്‍ റിസര്‍ ബാങ്ക് ഓഫ് ന്യുയോര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച യുഎസ്-മെന പിഎസ്ഡി 2019ല്‍ ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍. സീതാരാമന്‍ പങ്കെടുത്തു. ഒക്ടോബര്‍ 15ന് ന്യുയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലായിരുന്നു സമ്മേളനം. മിഡില്‍ഈസ്റ്റിലെ ധനകാര്യസ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളെക്കുറിച്ചും ഡോ.സീതാരാമന്‍ സംസാരിച്ചു.

തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നത് പ്രതിരോധിക്കുന്നതിനായി അമേരിക്കയും ഖത്തറും തമ്മില്‍ 2017 ജൂണില്‍ കരാര്‍ ഒപ്പുവെച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ കള്ളപ്പണ വെളുപ്പിക്കല്‍- തീവ്രവാദ ധനസഹായം എന്നിവ പ്രതിരോധിക്കുന്നതിനായുള്ള സംവിധാനം മേഖലയിലെ ഏറ്റവും കാര്യക്ഷമവും വിവേകപൂര്‍ണവുമാണ്. ഖത്തറിന്റെ ദേശീയ കള്ളപ്പണ- തിവ്രവാദ ധനസഹായം പ്രതിരോധിക്ക്ല്‍ കമ്മിറ്റി(എന്‍എഎംഎല്‍സി) വാഷിങ്ടണ്‍ കേന്ദ്രമായ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി നെറ്റ്‌വര്‍ക്കുമായി(എഫ്‌ഐഎന്‍) ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും ഡോ.സീതാരാമന്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അറബ് സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചു

16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍