
ദോഹ: അമേരിക്കന്‍ യുദ്ധക്കപ്പല്‍ ജോണ്‍ പി മുര്‍ത ഹമദ് തുറമുഖത്തിലെത്തി. യുദ്ധക്കപ്പലിന്റെ പര്യടനത്തിനിടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഹമദ് തുറമുഖത്തിലെത്തിയത്. യുദ്ധക്കപ്പല്‍ ജോണ്‍ പി മുര്‍ത ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്.
ഖത്തര്‍- അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പ്പാണ് യുദ്ധക്കപ്പലിന്റെ സന്ദര്‍ശനം. ഖത്തറിലെ യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്സും ചീഫ് ഓഫ് മിഷനുമായ വില്യം ഗ്രാന്റ് കപ്പല്‍ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ ലെയ്ന്‍, ലെഫ്റ്റനന്റ് വൈസ്മന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.