in ,

യുകെയിലേക്ക് ഖത്തറിന്റെ ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതിക്ക് പദ്ധതി

ദോഹ: ഖത്തര്‍ ക്ഷീരോത്പന്നങ്ങള്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പദ്ധതിയുണ്ടെന്ന്് ഖത്തര്‍ ചേംബര്‍ (ക്യുസി). ക്ഷീരോത്പന്നങ്ങളില്‍ നൂറുശതമാനത്തിലധികം സ്വയംപര്യാപ്തത നേടാന്‍ രാജ്യത്തിനായിട്ടുണ്ട്. വിദേശ വിപണികളില്‍ സമാന ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്നവിധത്തില്‍ ഉന്നത ഗുണനിലവാരത്തിലാണ് ഖത്തറിന്റെ ക്ഷീരോത്പന്നങ്ങള്‍.
2017 ജൂണ്‍ അഞ്ചുമുതല്‍ ഖത്തറിനെതിരെ അന്യായ ഉപരോധം തുടങ്ങിയശേഷം ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ സ്വാശ്രയത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം നിരവധി കമ്പനികള്‍ നിര്‍മ്മിക്കുകയും നിലവിലുള്ള കമ്പനികളുടെ ഉല്‍പാദന ശേഷി ഉയര്‍ത്തുകയും ചെയ്തു. സ്വയംപര്യാപ്തത ലക്ഷ്യത്തിലെത്തിയ ശേഷം, വിവിധ രാജ്യങ്ങളിലേക്ക് വിവിധതരം ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അവസ്ഥയിലാണ് രാജ്യം ഇപ്പോഴുള്ളതെന്നും കഴിഞ്ഞ സെപ്ംബറില്‍ പ്രാദേശിക അറബിപത്രം അല്‍വതനു നല്‍കിയ അഭിമുഖത്തില്‍ ഡയറക്ടര്‍ ജനറല്‍ സാലെഹ് അല്‍ശര്‍ഖി വ്യക്തമാക്കിയിരുന്നു.
ഉപരോധത്തിന്റെ തുടക്കം മുതല്‍ ചേംബര്‍ വ്യവസായമേഖലക്ക്് എല്ലാ പിന്തുണയും നല്‍കാനും അവര്‍ക്ക് നിക്ഷേപ അവസരങ്ങള്‍ തുറക്കാനും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തര്‍ ചേംബര്‍ മുഖേന ഖത്തരി വിപണിയിലെത്തിയ വിദേശ മൂലധനം മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തരി കമ്പനികള്‍ക്കായി വൈവിധ്യമാര്‍ന്ന പങ്കാളിത്തം കണ്ടെത്തുന്നതിനും സര്‍ക്കാരുമായി പദ്ധതികള്‍ അന്തിമമാക്കുന്നതിന് അവരെ സഹായിക്കുന്നതിനും ചേംബര്‍ ശ്രമിക്കുന്നു.
2020ല്‍ കുവൈത്തില്‍ ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ ചേംബറിന് പദ്ധതിയുണ്ട്. ഖത്തറില്‍ ആദ്യമായി നടക്കുന്ന ഹലാല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിനും പ്രദര്‍ശനത്തിനും പുറമേയാണിത്. 2020 പകുതിയോടെയായിരിക്കും ഹലാല്‍ പ്രദര്‍ശനം. പ്രാദേശിക വിപണിയില്‍ ഹലാല്‍ വ്യവസായങ്ങളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ചേംബര്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തരി കമ്പനികള്‍ക്ക് അസര്‍ബൈജാന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലേക്ക് പ്രവേശനം നല്‍കുന്നതിന് ചേംബര്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപരോധത്തിന് മുമ്പ് ഖത്തറിലെ ബേക്കര്‍മാര്‍ ഉപരോധ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലക്കാണ് മാവ് ഇറക്കുമതി ചെയ്തിരുന്നത്. ചേംബര്‍ പുതിയ ഷിപ്പിംഗ് റൂട്ടുകള്‍ തുറന്നതോടെ ഇറക്കുമതി ഉറവിടങ്ങളില്‍ നിന്ന് നേരിട്ടെത്തിക്കാനായി. ഇതോടെ ചെലവ് ഗണ്യമായി കുറഞ്ഞതായും അല്‍ശര്‍ഖി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലിബിയ: അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനക്കെതിരെ ഖത്തര്‍

ഇറാഖിലെ സംഭവവികാസങ്ങള്‍: സംയമനത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍