in ,

യുകെ നിര്‍മിത സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ദോഹ: യുകെയില്‍ നിര്‍മിച്ച ഒരിനം നോണ്‍-ആല്‍ക്കഹോളിക് സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യമന്ത്രാലയം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഗ്ലാസ് പാക്കേജിങിനുള്ളില്‍ ഉയര്‍ന്ന അഴുകല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേടുപാടുകള്‍ക്ക് കാരണമാകുമെന്നതിനാല്‍ യുകെയില്‍ നിര്‍മിച്ച ഒരു ടെസ്‌കോ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. വലന്‍സിയ ഓറഞ്ച് ആന്റ് പാഷന്‍ഫ്രൂട്ട്(750 എംഎല്‍), സിസിലിയന്‍ നാരങ്ങ, പൂന്തോട്ട പുതിന(750എംഎല്‍), റാസ്‌ബെറി, മാതളനാരകം(750 എംഎല്‍), ആപ്പിള്‍, എല്‍ഡര്‍ഫ്‌ളവര്‍(750 എംഎല്‍) എന്നിവയാണ് മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍. ഇവയുടെ കാലഹരണ തീയതി 2020 മാര്‍ച്ചിനു മുമ്പാണ്.

ഇക്കാര്യത്തില്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന് അന്താരാഷ്ട്ര അറിയിപ്പ് ലഭിച്ചതായും അപകട സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഈ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ഒഴിവാക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോടു അഭ്യര്‍ഥിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈത്തപ്പഴ മേള: രണ്ടു ദിനങ്ങളിലായി വില്‍പ്പന നടത്തിയത് 21 ടണ്‍

അഹമ്മദ് അല്‍ജുഫൈരിയുടെയും മാതാവിന്റെയും കലാപ്രദര്‍ശനത്തിന് തുടക്കമായി