
ദോഹ: യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ (യുണിക് ) കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വേനല്‍ കുളിര്‍ എന്ന് പേരിട്ട സമ്മര്‍ ക്യാമ്പില്‍ ഡ്രോയിങ്, പെയിന്റിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, നാടന്‍ പാട്ടുകള്‍, മാജിക് ഷോ, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടന്നു. ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.