in ,

യുനസ്‌കോ സാംസ്‌കാരിക യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

യുനസ്‌കോ സാംസ്‌കാരിക യോഗത്തില്‍ ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയം പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ദോഹ: പാരീസില്‍ കഴിഞ്ഞദിവസം തുടങ്ങിയ യുനസ്‌കോ സാംസ്‌കാരിക യോഗത്തില്‍ ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയം പങ്കെടുത്തു. സാംസ്‌കാരിക പ്രകാശന വൈവിധ്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം. പാരീസിലെ യുനസ്‌കോ ആസ്ഥാനത്തായിരുന്നു ഏഴാമത് സാധാരണ സെഷന്‍ ചേര്‍ന്നത്. സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പേപ്പര്‍ അവതരണവും യോഗത്തില്‍ മന്ത്രാലയം നിര്‍വഹിച്ചു.

സാംസ്‌കാരിക വൈവിധ്യം പ്രതിഫലിക്കുന്ന സാംസ്‌കാരിക പരിപാടികളെ പിന്തുണയ്ക്കുന്നതിനും പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക വൈവിധ്യം ശക്തിപ്പെടുത്തുന്നതിനും ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ പേപ്പറില്‍ വിശദീകരിക്കുന്നുണ്ട്. സാംസ്‌കാരിക സന്തുലനം പിന്തുണയ്ക്കുന്നതിനായുള്ള ഖത്തരി പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

സാംസ്‌കാരിക വര്‍ഷം പദ്ധതി, മേഖലയിലെ 101 സംഗീതജ്ഞരുടെ പങ്കാളിത്തമുള്ള ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര, വേള്‍ഡ് കള്‍ച്ചറല്‍ ഹൗസ് പ്രൊജക്റ്റ്, ഫ്രാന്‍കോഫോണ്‍ സാംസ്‌കാരിക ദിനങ്ങളുടെ ആഘോഷം, കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകളുടെ സ്ഥാപനം, ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ സാംസ്‌കാരിക ഗ്രാമ ആഘോഷം തുടങ്ങിയവയെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ ഭാഗമായ പദ്ധതികളെയും പേപ്പര്‍ അവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്, ഖത്തര്‍ കമ്മിറ്റി ഫോര്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ്, ഖത്തര്‍ ഗ്ലോബല്‍ അവാര്‍ഡ് ഫോര്‍ ഡയലോഗ്, വിജ്ദാന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചിട്ടുണ്ട്്.

നാടക രചനയ്ക്കായുള്ള ദോഹ പുരസ്‌കാരം, സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍, ശൈഖ് ഹമദ് പരിഭാഷാ പുരസ്‌കാരം, സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ പരിഭാഷാ പദ്ധതി, കത്താറയിലെ സാംസ്‌കാരിക വൈവിധ്യോത്സവം, വിദ്യാഭ്യാസ കരിക്കുലത്തില്‍ പൈതൃകത്തെ ഉള്‍പ്പെടുത്താനുള്ള ഖത്തര്‍ ഫൗണ്ടേഷന്റെ പദ്ധതി, ഖത്തറും ജപ്പാന്‍(2012), യുെക(2013), ബ്രസീല്‍(2014), തുര്‍ക്കി(2015), ചൈന(2016), ജര്‍മ്മനി(2017), റഷ്യ(2018), ഇന്ത്യ(2019) രാജ്യങ്ങളുമായുള്ള സാംസ്‌കാരിക വര്‍ഷാഘോഷങ്ങള്‍, ദോഹ ഇസ്‌ലാമിക് യുവത്വത്തിന്റെ ആസ്ഥാനം 2019 തുടങ്ങിയ പദ്ധതികള്‍, പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയും പേപ്പറില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ സാംസ്‌കാരിക കലാ വകുപ്പ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍സകീബ, സാംസ്‌കാരിക മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഹമദ് ഹംദാന്‍ അല്‍മുഹന്നദി, മന്ത്രാലയത്തിലെ ഗവേഷക രീം മുഹമ്മദ് അല്‍ബലൂഷി തുടങ്ങിയവരാണ് യുനസ്‌കോ യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കായികമേഖലയിലെ ഖത്തറിന്റെ നിക്ഷേപാവസരങ്ങള്‍ ന്യുയോര്‍ക്ക് സമ്മേളനത്തില്‍

ആസ്റ്റര്‍ പോസ്റ്റ് റമദാന്‍ ഹെല്‍ത്ത് ചെക്കപ്പ് റജിസ്‌ട്രേഷന്‍ ആരംഭിച്ചു