Tuesday, December 10

യുനെസ്‌കോ പൊതു സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു

Spread the love
യുനെസ്‌കോ പൊതുസമ്മേളനത്തില്‍ ഖത്തര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ഹമ്മദി പങ്കെടുക്കുന്നു

ദോഹ: പാരീസില്‍ നടന്ന നാല്‍പതാമത് യുനെസ്‌കോ പൊതുസമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം നവംബര്‍ 27 വരെ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ഹമ്മദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുത്തു. ഖത്തറിന്റെ യുനെസ്‌കോയുമായി ബന്ധപ്പെട്ട നിലപാടും പ്രവര്‍ത്തനങ്ങളും മന്ത്രി സമ്മേളനത്തില്‍ അവതരിപ്പിക്കും. ഖത്തര്‍ നടത്തിയ വികസന, മാനുഷിക സഹായ ശ്രമങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നല്‍കിയ സംഭാവനകളും പരിശ്രമവും അദ്ദേഹം വിശദീകരിക്കും.എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും ഖത്തറിന്റെ ഇടപെടല്‍. യുനെസ്‌കോയുടെ പ്രധാന തീരുമാനങ്ങളെല്ലം കൈക്കൊള്ളുന്ന ഏറ്റവും ഉയര്‍ന്ന സമിതിയാണ് സംഘടനയുടെ ജനറല്‍ കോണ്‍ഫറന്‍സ്.