
ദോഹ: ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം യൂത്ത് വിംഗ് സംഘടിപ്പിച്ച നാലമാത് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡെസേര്‍ട് ബോയ്‌സ് മലപ്പുറം ജേതാക്കളായി. ഫൈനലില്‍ ഐഡിയല്‍ ട്രേഡിങ്ങ് പൂക്കോട്ടൂരിനെ ഷൂട്ട്ഔട്ടിലൂടെയാണ് തോല്‍പ്പിച്ചത്. മികച്ച കളിക്കാരനായി ഐഡിയല്‍ പൂക്കോട്ടൂരിന്റെ അസറുദ്ദീന്‍ അത്താണിക്കലിനെയും മികച്ച ഗോള്‍ കീപ്പറായി നിഷാദ് പൂക്കോട്ടൂരിനെയും ഡെസേര്‍ട് ബോയ്‌സ്‌ന്റെ ക്യാപ്റ്റന്‍ നൗഫല്‍ കൂടുതല്‍ ഗോള്‍ നേടിയ വ്യക്തിയായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫി ടി വി ഇബ്രാഹിം എം എല്‍ എ വിതരണം ചെയ്തു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഈസ ടൂര്‍ണ്ണമെന്റ് ഉദ്ഘടനം ചെയ്തു. മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് സൈദലവി ബംഗാളത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ അലി മൊറയൂര്‍, കോയ കോടങ്ങാട് പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ പട്രകടവ് സ്വാഗതവും യൂത്ത് വിംഗ് കണ്‍വീനര്‍ അസ്‌ലം ബംഗാളത് നന്ദിയും പറഞ്ഞു.