in ,

യൂറോപ്യന്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ച് ഊദ് ഫെസ്റ്റിവല്‍

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങിയ ഊദ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംഗീതപരിപാടിയില്‍ നിന്ന്‌

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന മൂന്നാമത് വാര്‍ഷിക ഊദ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംഗീതപരിപാടികള്‍ സന്ദര്‍ശക ശ്രദ്ധയാകര്‍ഷിച്ചു. പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്ദര്‍ശകരുമാണ് ഫെസ്റ്റിവല്‍ വലിയതോതില്‍ ആഘോഷമാക്കിയത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഊദ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ നിരവധിപേരെത്തിയിരുന്നു.

ഊദ് ഫെസ്റ്റിവലിനായി മാത്രമായാണ് താന്‍ ഖത്തറിലെത്തിയതെന്ന് ജര്‍മന്‍ സംഗീതജ്ഞനും കംപോസറുമായ ലുകാസ് പ്രതികരിച്ചു. ഇവിടത്തെ കാഴ്ചകള്‍ മനോഹരമാണ്. എല്ലാം മികച്ച രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഫെസ്റ്റിവലിന്റെ സംഘാടനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ നൂതനവും പരമ്പരാഗതവുമായ സംഗീതമാണ് ഊദെന്നും ഈ സംഗീതോപകരണത്തിന്റെ വലിയ ആസ്വാദകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

വളരെ പ്രത്യേക നിറഞ്ഞതാണ് ഫെസ്റ്റിവലെന്നെ സൈപ്രസില്‍ നിന്നുള്ള മിഷേലിസ് പറഞ്ഞു. മെഡിറ്ററേനിയന്‍, അറേബ്യന്‍, യൂറോപ്യന്‍ സംസ്‌കാരത്തിന്റെ സമന്വയമാണ് ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കത്താറ ഒപ്പേറ ഹൗസില്‍ നടന്ന സംഗീതസായാഹ്നത്തില്‍ ജോര്‍ദ്ദാന്റെ താരിഖ് അല്‍ജുന്‍ദി, ലബനാന്റെ ചാര്‍ബല്‍ റുഹാനി, യമന്റെ ആരിഫ് ജുമാന്‍, തുര്‍ക്കിയിലെ ഒയ ലെവന്‍ദോഗ്ലു, കുവൈത്തില്‍ നിന്നുള്ള ഗായികയും ഊദ് പ്ലെയറുമായ ദരീ അല്‍ഹജ്‌രി എന്നിവര്‍ അവതരിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായി.

ബില്‍ഡിങ് 19ല്‍നടന്ന പരിപാടിയില്‍ തുര്‍ക്കിഷ് പ്രൊഫസര്‍ ഡോ.അഹമ്മദ് അല്‍തുറാബി പ്രഭാഷണം നടത്തി. വിഖ്യാതമായ അറേബ്യന്‍ സംഗീതോപകരണമാണ് ഊദ്. ഊദ് സംഗീതത്തിന്റെ വകഭേദങ്ങള്‍ ഫെസ്റ്റിവലില്‍ പ്രതിഫലിച്ചു. പ്രശസ്തരായ ഊദ് സംഗീതജ്ഞരുടെ പങ്കാളിത്തവും ഫെസ്റ്റിലുണ്ടായിരുന്നു.

വിഖ്യാതരായ ഊദ് സംഗീതജ്ഞരുടെ വ്യക്തിഗതപ്രകടനങ്ങള്‍ വീക്ഷിക്കാനുള്ള അവസരം കൂടിയായി ഫെസ്റ്റ്. വിഖ്യാത മുസ് ലീം ചിന്തകനും പണ്ഡിതനുമായ യാക്കൂബ് ബിന്‍ ഇസ്ഹാഖ് അല്‍കിന്‍ദിയെ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ ഫെസ്റ്റിവല്‍. ഖത്തറിലെ പ്രമുഖരായ ഊദ് സംഗീതജ്ഞര്‍ക്കു പുറമെ ഇറാഖ്, കുവൈത്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനാന്‍, ടുണീഷ്യ, ഒമാന്‍, ഗ്രീസ്, യമന്‍, സിറിയ, യമന്‍, ഇറാന്‍ രാജ്യങ്ങളില്‍നിന്നുള്ള 35ലധികം ഊദ് പ്ലെയേഴ്‌സും നിര്‍മാതാക്കളും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഗ ഖാന്‍ വാസ്തുവിദ്യാ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ മുശൈരിബ് മ്യൂസിയം

സൂഖ് വാഖിഫ് ഈത്തപ്പഴ ഫെസ്റ്റിവല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു