
ദോഹ: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്താര്‍ ഖദീമിലെ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ആചരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയായ സിഖ് ഭീകരരെ തുടച്ചു നീക്കിയതിന്റെ പ്രതികാരമായി സ്വന്തം അംഗരക്ഷകരായ സിഖുകാരാല്‍ 1984 ഒക്ടോബര്‍ 31 നു രക്തസാക്ഷിത്വം വരിക്കപ്പെടുന്നത് വരെ ഒരു ഭരണാധികാരി എന്തായിരിക്കണമെന്ന് വരച്ചു കാണിച്ചതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതമെന്ന് അനുശോചന പ്രസംഗത്തില്‍ സുരേഷ് കരിയാട് പറഞ്ഞു. ജോണ്‍ ഗില്‍ബര്‍ട്ട്, ഷാനവാസ് ഷെറാട്ടണ്‍, ആഷിഖ് അഹമ്മദ് എന്നിവര്‍ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതം ആശംസിച്ചു. ക്രൂരമായ പീഠനത്തിനിരയായി കൊലചെയ്യപ്പെട്ട വാളയാറിലെ ബാലികമാരായ സഹോദരിമാരുടെ കൊലപാതകികളെ വെറുതെ വിട്ടതില്‍ ഇന്‍കാസ് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.