in ,

രക്താര്‍ബുദം:കാന്‍സര്‍ സൊസൈറ്റിയുടെ ബോധവത്കരണം സമാപിച്ചു

ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച രക്താര്‍ബുദ ബോധവത്കരണ കാമ്പയിനില്‍ നിന്ന്

ദോഹ: രക്താര്‍ബുദ രോഗത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച കാമ്പയിന്‍ സമാപിച്ചു. നിങ്ങളുടെ രക്തം നിങ്ങളുടെ ആരോഗ്യം എന്ന പ്രമേയത്തില്‍ ആഗസ്റ്റ് മാസത്തിലുടനീളം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രക്താര്‍ബുദവുമായി ബന്ധപ്പെട്ട് ആഗോള ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി കാമ്പയിന്‍ സംഘടിപ്പിച്ചത്.

ആരോഗ്യമന്ത്രാലയത്തിന്റെ 2015ലെ രജിസ്ട്രി പ്രകാരം രക്താര്‍ബുദം ഖത്തറില്‍ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബോധവല്‍കരണ കാമ്പയിന്റെ ഭാഗമായി മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും മറ്റും വൈവിധ്യമായ ബോധവല്‍കരണ പരിപാടികള്‍ സൊസൈറ്റിക്ക് കീഴില്‍ സംഘടിപ്പിച്ചു.

പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള പ്രത്യേക കൗണ്ടറും വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നു. കൂടാതെ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍, പ്രയാസങ്ങള്‍, പ്രതിരോധം, നേരത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരിശോധനയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് പരിപാടികളില്‍ ജനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ കാമ്പയിന്റെ ഭാഗമായി നല്‍കി.

സിറിയന്‍ മെഡിക്കല്‍ സെന്റര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, മാള്‍ ഓഫ് ഖത്തര്‍, ഖത്തര്‍ ലിവിങ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനില്‍ രക്താര്‍ബുദവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും സൗജന്യ ടെസ്റ്റുകള്‍ക്കുമുള്ള വൗച്ചറുകളും സൊസൈറ്റി വിതരണം ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍മജ്ദ് റോഡില്‍നിന്നും ഉംസലാല്‍ അലിയിലേക്ക് എക്‌സിറ്റ് തുറന്നു

ദോഹ മൃഗശാലയില്‍ വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം അതിഥികള്‍