in ,

രജിസ്റ്റര്‍ ചെയ്തത് 5690 പുതിയ വാഹനങ്ങള്‍; 608 ഗതാഗത അപകടങ്ങള്‍

ദോഹ: നവംബറില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 5690 പുതിയ വാഹനങ്ങള്‍. പ്രതിമാസാടിസ്ഥാനത്തില്‍ 13.2 ശതമാനത്തിന്റെ കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 3.5 ശതമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്. 608 ഗതാഗത അപകടകേസുകളാണ് നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിമാസം 1.5 ശതമാനത്തിന്റെ വര്‍ധനവ്. ഗതാഗത അപകടങ്ങളില്‍ ഭൂരിഭാഗവും നിസാരമായിരുന്നു. ആകെ അപകടങ്ങളില്‍ 88 ശതമാനവും ഇത്തരത്തില്‍പ്പെട്ടതായിരുന്നു.
ഗുരുതരമായ അപകടങ്ങള്‍ 10 ശതമാനം. ഗതാഗത അപകടമരണങ്ങള്‍ 13എണ്ണം. ആകെ ഗതാഗത അപകടങ്ങളുടെ രണ്ടു ശതമാനം മാത്രമാണിത്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ മാസാന്ത്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച 71-ാമത് ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങളുള്ളത്. നവംബറില്‍ 673 കെട്ടിട പെര്‍മിറ്റുകളാണ് അനുവദിച്ചത്. പ്രതിമാസാടിസ്ഥാനത്തില്‍ 29.5 ശതമാനത്തിന്റെ കുറവ്. നവംബര്‍ അവസാനത്തില്‍ ഖത്തറിലെ ജനസംഖ്യ 27.70 ലക്ഷം. കഴിഞ്ഞവര്‍ഷം നവംബറില്‍ ജനസംഖ്യ 27.60ലക്ഷമായിരുന്നു. 2,117 ജനനങ്ങളാണ് നവംബറില്‍ നടന്നത്. ഖത്തരി ജനനനിരക്കില്‍ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് നവംബറില്‍ പത്തു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. നവംബറില്‍ 201 മരണങ്ങളാണുണ്ടായത്. ഈ ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കില്‍ 15.5 ശതമാനത്തിന്റെ വര്‍ധനവ്. നവംബറില്‍ വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും എണ്ണത്തില്‍ യഥാക്രമം 6.7ശതമാനത്തിന്റെയും 27.9 ശതമാനത്തിന്റെയും കുറവുണ്ടായി. 292 വിവാഹങ്ങളാണ് നടന്നത്. 111 വിവാഹമോചന കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഓരോ മൂന്നു വിവാഹം നടക്കുമ്പോഴും ഒരു വിവാഹമോചനവും നടക്കുന്നു. നവംബറില്‍ ആകെ വൈദ്യുതി ഉപഭോഗം 3248.0 ജിഗാവാട്ട് മണിക്കൂറുകളാണ്. മാസാടിസ്ഥാനത്തില്‍ 31.8 ശതമാനത്തിന്റെ കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 30.2 ശതമാനത്തിന്റെ വര്‍ധനവും.
ജലോപഭോഗത്തില്‍ മാസാടിസ്ഥാനത്തില്‍ 33.2 ശതമാനത്തിന്റെയും വാര്‍ഷികാടിസ്ഥാനത്തില്‍ 56.4 ശതമാനത്തിന്റെയും വര്‍ധനവുണ്ട്. സാമൂഹിക സുരക്ഷാ മേഖലയില്‍ 88 മില്യണ്‍ ഖത്തര്‍ റിയാലാണ് ചെലവഴിക്കപ്പെട്ടത്. 15,689 പേരാണ് ഗുണഭോക്താക്കള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യാജ സന്ദേശങ്ങള്‍, തട്ടിപ്പുകള്‍: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌

‘മതപൗരനല്ല; രാജ്യ പൗരന്‍’ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു