
ദോഹ: രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും ജനതയെ വിഭജിക്കാനുളള ഏതു ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കണമെന്നും കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രദേശികകൂട്ടായ്മ നേതാക്കളുടെ സംഗമം ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുപ്പതിലധികം മലയാളി കൂട്ടായ്മകളുടെ ഭാരവാഹികള്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ ഉദ്ഘാടനം ചെയ്തു.
ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി, പ്രദോഷ് (അടയാളം ഖത്തര്‍), മുസ്തഫ (തൃശ്ശൂര്‍ ജില്ല സൗഹൃദവേദി), സിദ്ധീഖ് (സ്‌കിയ), നൗഷാദ് (മാസ് ഖത്തര്‍), ഷജാഹാന്‍ (എ.എംഎ), മുഹമ്മദ് റാഫി (നാദാപുരം യൂത്ത് ഫ്രണ്ട്), സന്തോഷ് (അംബേദ്കര്‍ മൂവ്‌മെന്റ്), യൂനുസ് (വാടാനപ്പളളി അസോസിയേഷന്‍), ജാബിര്‍ പി.എന്‍.എം (ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍), റഊഫ് കൊണ്ടോട്ടി, ജയ്‌സല്‍, മുത്തു ഐ.സി.ആര്‍.സി, ഹുസൈന്‍, അഷറഫ്, ജാബിര്‍ സംസാരിച്ചു. സാദിഖ് ചെന്നാടന്‍ സമാപന പ്രസംഗം നടത്തി. ഷംസീര്‍ ഹസ്സന്‍ സ്വാഗതം പറഞ്ഞു.