in

രാജ്യാന്തര പുസ്തകോത്സവത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

ദോഹ: 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പുസ്തകോത്സവ വേദിയായ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ശില്‍പ്പശാല. അല്‍ജസീറ സെന്റര്‍ ഫോര്‍ സ്റ്റഡീസായിരുന്നു യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നതിലും സമന്വയിപ്പിക്കുന്നതിലും മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആഴത്തിലുള്ള ശില്‍പ്പശാല സംഘടിപ്പിച്ചത്.
ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രൊഫസര്‍ മുഹമ്മദ് കിരാത്ത്, അല്‍ജസീറ സെന്റര്‍ ഫോര്‍ സ്റ്റഡീസിലെ ഗവേഷകന്‍ ഡോ. ലിക മെക്കി, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ ജേണലിസം പ്രൊഫസര്‍ ഡോ. നവാഫ് അല്‍ തമീമി എന്നിവര്‍ പങ്കെടുത്തു. ഒരു സാമൂഹിക-സാംസ്‌കാരിക, മതപരമായ അന്തരീക്ഷമെന്ന നിലയില്‍ മാധ്യമ സ്ഥാപനങ്ങളുടെ നയങ്ങള്‍, ലക്ഷ്യങ്ങള്‍, ദൗത്യം, തന്ത്രം എന്നിവയെക്കുറിച്ച് പ്രൊഫ. മുഹമ്മദ് കിരാത്ത് സംസാരിച്ചു.
സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍, മാധ്യമ സ്ഥാപനങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമാണ് നല്‍കുന്നതെന്നും അതല്ലാതെ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ വ്യവസായത്തെ ബാധിച്ച ആഗോള മാധ്യമ ബ്ലോക്കുകളെയും അദ്ദേഹം പരാമര്‍ശിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മാധ്യമങ്ങളുടെ വസ്തുനിഷ്ഠതയെയും വിശ്വാസ്യതയെയും സ്വാധീനിക്കുന്നതിന് രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പൊതുജനാഭിപ്രായത്തെ സത്യത്തിനു വിരുദ്ധമായി യാഥാര്‍ഥ്യമായി സൃഷ്ടിക്കുന്ന പ്രവണതകളെക്കുറിച്ച് ഡോ. നവാഫ് അല്‍തമീമി വിശദീകരിച്ചു.
ആശയവിനിമയ സര്‍ക്കിളില്‍ ആധുനിക സംഭവവികാസങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വാധീനത്തെക്കുറിച്ച് ഡോ. മെക്കി സംസാരിച്ചു. സോഷ്യല്‍ മീഡിയയിലെ പൊതുവായ ഭാഷാ പിഴവുകളെക്കുറിച്ചുള്ള ശില്‍പ്പശാലയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു. ഏറ്റവും സാധാരണമായ ഭാഷാ തെറ്റുകള്‍ പരിചയപ്പെടാനും പ്രസക്തമായ വ്യാകരണ നിയമങ്ങളെക്കുറിച്ച് ലളിതവും ഹ്രസ്വവുമായ ധാരണയോടെ ശരിയായ എഴുത്ത് വൈദഗ്ദ്ധ്യം നേടാനും ശില്‍പ്പശാല സഹായകമായി. നിരവധി പേര്‍ രണ്ടു പരിപാടികളിലും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എല്ലാവര്‍ക്കും നീതി, നടപടികള്‍ വേഗത്തിലാക്കി ഖത്തര്‍

സാവി അല്‍സദ്ദ് വിട്ടേക്കുമെന്ന് സൂചന; ബാര്‍സയുമായി ചര്‍ച്ചകള്‍ നടക്കുന്നു