
ദോഹ: അഞ്ചാമത് രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികളില്‍ 1500ലധികം പേര് പങ്കെടുത്തു. 22ന് രാവിലെ അഞ്ചു മുതല്‍ ആറുവരെ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന യോഗാ അവതരണത്തിലാണ് ഇത്രയധികം പേര് പങ്കെടുത്തത്.
മ്യൂസിയത്തിന്റെ നീളത്തിനനുസരിച്ച് യോഗാപ്രേമികള് നിരന്നുകൊണ്ടുള്ള അവതരണം വേറിട്ട കാഴ്ചയായി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ചുകൊണ്ടായിരുന്നു പരിപാടികള്‍ തുടങ്ങിയത്. യോഗയുടെ ഗുണഫലങ്ങളെക്കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് വിശദീകരിച്ചു. വിവിധ ഇന്ത്യന്‍ സംഘടനകള്‍, ഇന്ത്യന്‍ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗാപ്രേമികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന യോഗ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ക്കു പുറമെ കെനിയന്‍ അംബാസഡര്‍, ഡിപ്ലോമാറ്റുകള്‍, കമ്യൂണിറ്റി പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
സാംസ്കാരിക കായിക മന്ത്രാലയത്തിലെ കായികകാര്യങ്ങള്ക്കായുള്ള ഡയറക്ടര്‍ ഇസ്സ അല്ഹരാമിയായിരുന്നു മുഖ്യാതിഥി. ഏഷ്യന്‍ ടൗണിലും അല്‍ഖോറിലും ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി മ്യൂസിയത്തിലും യോഗ പരിപാടികള്‍ നടന്നു. ജൂണ്‍ 28ന് ദുഖാന് റിക്രിയേഷണല്‍ സെന്ററിലും യോഗ ക്യാമ്പുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കും.
ജൂണ്‍ 20വരെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലും യോഗ പരിപാടികള്‍ നടന്നു. 2015, 16, 17, 18 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രാജ്യാന്തര യോഗാദിനാഘോഷങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യോഗ പ്രാക്ടീഷണേഴ്സ് പങ്കെടുത്തിരുന്നു.