in ,

റമദാനില്‍ വൊഡാഫോണ്‍ ഖത്തര്‍ ഉപഭോക്താക്കളുടെ സംഭാവനയില്‍ വന്‍ വര്‍ധന

ദോഹ: റമദാനില്‍ വൊഡാഫോണ്‍ ഖത്തറിന്റെ ഉപഭോക്തക്കളില്‍നിന്നും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സംഭാവനകളില്‍ വന്‍ വര്‍ധന.

റെഡ് ഈസി ഡൊണേഷന്‍സ് എന്ന പേരിലാണ് വൊഡാഫോണ്‍ ഖത്തര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന സ്വീകരിക്കുന്നത്. 2017ലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. വൊഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി മാസാടിസ്ഥാനത്തില്‍ സംഭാവനകള്‍ നല്‍കാനാകും.

ഖത്തര്‍ ചാരിറ്റിക്കോ ഖത്തര്‍ റെഡ്ക്രസന്റിനോ നൂറിനും മുന്നൂറു റിയാലിനുമിടയില്‍ സംഭാവനയായി നല്‍കാം. സംഭാവനയുടെ നൂറുശതമാനവും പ്രത്യേക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് നല്‍കുന്നത്. ഉപഭോക്താവില്‍നിന്നോ ചാരിറ്റിയില്‍നിന്നോ യാതൊരുവിധത്തിലുമുള്ള അധിക ചാര്‍ജും ഈടാക്കുന്നില്ല. ഇതുവരെയായി അഞ്ചുലക്ഷം റിയാല്‍ ഇത്തരത്തില്‍ സമാഹരിക്കാനിയിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെയും ഖത്തര്‍ റെഡ്ക്രസന്റിന്റെയും വിവിധ പദ്ധതികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

അനാഥരുടെ ആഗ്രങ്ങള്‍ പൂര്‍ത്തീകരിക്കല്‍, ഖത്തറിലെ കുറഞ്ഞവരുമാനക്കാരായവരുടെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസത്തിന് സഹായം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കുന്നത്. വൊഡാഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്ക് മൈ വൊഡാഫോണ്‍ എന്ന ആപ്പ് മുഖേനയോ കസ്റ്റമര്‍ കെയറില്‍ വിളിച്ചോ ഏറ്റവും അടുത്തുള്ള വൊഡാഫോണ്‍ റീട്ടെയ്ല്‍ സ്‌റ്റോര്‍ സന്ദര്‍ശിച്ചോ റെഡ് ഈസി ഡൊണേഷന്‍സിന്റെ ഭാഗമാകാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാവിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അല്‍സദ്ദിന് തോല്‍വി

ടൊയോട്ടക്ക് മിഡില്‍ഈസ്റ്റ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍