in ,

റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: കെഎംസിസി ശമാല്‍ ഏരിയ കമ്മിറ്റി റമദാനില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സഈദ് അത്താഴക്കുന്ന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷബീറലി ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ശംസുദ്ധീന്‍  തവത്തിനു സഈദ് അത്താഴക്കുന്നും രണ്ടാം സ്ഥാനം നേടിയ കദീജ ഹംസ വയനാടിന്  സെക്രട്ടറി മുസ്തഫ മലമ്മലും  മൂന്നാം സ്ഥാനം നേടിയ അബ്ദുള്‍ നാസര്‍ വിളയൂരിന് ഷബീറലിയും സമ്മാനങ്ങള്‍ കൈമാറി.സെക്രട്ടറി നവാസ് അറക്കവീട്ടില്‍ ഖിറാഅത്ത് നടത്തി. മുസ്തഫ മലമ്മല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫഹദ് മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇ.വി മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നല്‍കി

ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു