
ദോഹ: അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ അല്‍ഗരാഫ ഓഫീസിലെ സാങ്കേതിക നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 85 പരിശോധനാ കാമ്പയിനുകള്‍ നടത്തി. പരിശോധനാ പ്രക്രിയ്യക്കിടെ പുതിയ കെട്ടിടങ്ങള്‍ വിലയിരുത്തുകയും 21 ക്ലീന്‍ സൈറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.
കൂടാതെ ഒരു പ്രത്യേക പരിപാടി നടത്തുന്നതിന് ഒരു ലൈസന്‍സും അനുവദിച്ചു. ആകെ 11 നിയമലംഘന റിപ്പോര്‍ട്ടുകളും പുറപ്പെടുവിച്ചു. നിയമലംഘകര്‍ നിര്‍ദ്ദിഷ്ട തുക പിഴ അടച്ചതിനെത്തുടര്‍ന്ന് ഏഴു കേസുകളില്‍ അനുരജ്ഞനം സാധ്യമാക്കി. മറ്റു നാലു നിയമലംഘനങ്ങളില്‍ ബന്ധപ്പെട്ട സുരക്ഷാവകുപ്പുകള്‍ക്ക് കൈമാറി.
നിയമലംഘനങ്ങളില്‍ നിന്നായി 79,988 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കി. ഇതിനിടെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി യൂണിറ്റ് പത്ത് പതിവു പരിശോധനാ ടൂറുകള്‍ നടത്തുകയും 29 അനുബന്ധ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു.