in ,

റഷ്യയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ സന്നദ്ധമെന്ന് അമീര്‍

അമീര്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. മിഡില്‍ഈസ്റ്റിലെ പരമപ്രധാനമായ പങ്കാളിയാണ് ഖത്തറെന്ന് പുടിന്‍ വിശേഷിപ്പിച്ചു. നിക്ഷേപ മേഖലയിലെ ഫലപ്രാപ്തിയുള്ളതും സജീവവുമായ ഖത്തര്‍ റഷ്യ സഹകരണം പ്രസിഡന്റ് എടുത്തുപറഞ്ഞു. മാനുഷിക, സാംസ്‌കാരിക, സൈനിക, സാങ്കേതിക മേഖലകളിലെ സഹകരണം, ഖത്തര്‍- റഷ്യ സാംസ്‌കാരിക വര്‍ഷം 2018, ഖത്തരി റഷ്യന്‍ സഹകരണത്തിന്റെ വികസനം തുടങ്ങിയവയും അദ്ദേഹം പരാമര്‍ശിച്ചു.

ഖത്തറും റഷ്യയുമായുള്ള സഹകരണം സുശക്തവും തന്ത്രപ്രധാനവുമാണെന്ന് അമീര്‍ വ്യക്തമാക്കി. റഷ്യയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഖത്തറിന്റെ സന്നദ്ധതയും അമീര്‍ വ്യക്തമാക്കി. സാംസ്‌കാരിക മേഖലയിലുള്‍പ്പടെ റഷ്യയുമായി സഹകരണം ശക്തിപ്പെടുത്തുന്ന കാര്യവും അമീര്‍ ചൂണ്ടിക്കാട്ടി. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ഖത്തറിന്റെ ഒരുക്കങ്ങള്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നു.

2018ല്‍ റഷ്യയില്‍ ലോകകപ്പ് നടന്ന ഘട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം അമീര്‍ ചൂണ്ടിക്കാട്ടി. 2022ലെ ഖത്തര്‍ ലോകകപ്പിനായി അനുഭവങ്ങളും വൈദഗ്ദ്ധ്യവും പങ്കുവയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും അമീര്‍ എടുത്തുപറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്ഗ് രാജ്യാന്തര സാമ്പത്തികഫോറത്തിന്റെ വിജയത്തില്‍ റഷ്യന്‍ പ്രസിഡന്റിനെ അമീര്‍ അഭിനന്ദിച്ചു. ഫോറത്തില്‍ ഖത്തര്‍ പങ്കെടുക്കുയും രാജ്യത്തെ വ്യവസായ സാഹചര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ മേഖലകളില്‍ രണ്ടുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും അമീറും റഷ്യന്‍ പ്രസിഡന്റും വിലയിരുത്തി.

രാഷ്ട്രീയ, സൈനിക, സാമ്പത്തിക, വിദ്യാഭ്യാസമേഖലകളില്‍ സഹകരണം സഹകരണം പ്രോത്സാഹിപ്പിക്കുന്നതും ഖത്തരി റഷ്യന്‍ ബിസിനസ് കൗണ്‍സില്‍ വികസിപ്പിക്കുന്നതും വാണിജ്യ നിക്ഷേപ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.

ഫലസ്തീന്‍, സിറിയ, ലിബിയ, യെമന്‍, സുഡാന്‍ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളില്‍ ഇരുകൂട്ടരും അഭിപ്രായങ്ങള്‍ കൈമാറി. ഗള്‍ഫിലെ സാഹചര്യങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ഇരുവരും എല്ലാ അഭിപ്രായഭിന്നതകളും സംവാദത്തിലൂടെയും നയതന്ത്രമാര്‍ഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ താല്‍പര്യത്തിനാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡ്യുഷന്‍ബെ ഉച്ചകോടി: അമീര്‍ രാഷ്ട്ര തലവന്‍മാരുമായി ചര്‍ച്ച നടത്തി

അയല്‍രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം: അമീര്‍