in , , , ,

റാങ്കിങില്‍ വലിയ കുതിപ്പ് നടത്തിയത് ഖത്തര്‍

ദോഹ: 2019ല്‍ ഫിഫ റാങ്കിങില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഖത്തര്‍. അതേസമയം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരം ബെല്‍ജിയം സ്വന്തമാക്കി. ഈ വര്‍ഷം മാത്രം 138 പോയിന്റുകളാണ് ഖത്തര്‍ നേടിയത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് കിരീടനേട്ടവും 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനവുമാണ് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്താന്‍ ഖത്തറിനെ സഹായിച്ചത്. ഈ വര്‍ഷം റാങ്കിങില്‍ 38 സ്ഥാനങ്ങളാണ് ഖത്തര്‍ മെച്ചപ്പെടുത്തിയത്. ഏഷ്യന്‍ കപ്പിനു മുമ്പ് അതായത് വര്‍ഷാദ്യത്തില്‍ 93-ാം സ്ഥാനത്തായിരുന്നു ഖത്തര്‍. ഈ ഡിസംബര്‍ 19ന് പുറത്തിറങ്ങിയ റാങ്കിങില്‍ 55-ാം സ്ഥാനത്ത്. റാങ്കിങില്‍ ഖത്തര്‍ കഴിഞ്ഞാല്‍ വലിയ മുന്നറ്റം നടത്തിയത് അള്‍ജീരിയയാണ്, 32 സ്ഥാനങ്ങള്‍ അള്‍ജീരിയ മെച്ചപ്പെടുത്തി. ജപ്പാന്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങില്‍ മുന്നേറി. ഈ വര്‍ഷം ഖത്തര്‍ 25 മത്സരങ്ങള്‍ കളിച്ചതില്‍ 16 മത്സരങ്ങളില്‍ ജയിച്ചു. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ഏഴു മത്സരങ്ങള്‍ പരാജയപ്പെട്ടു.ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഖത്തറിന്റെ ഏറ്റവും വലിയ വിജയം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം ഹമദ്

‘പൊലീസ് ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരിക’