
ദോഹ: റെഡിമിക്‌സ് കോണ്‍ക്രീറ്റിനെ കൊണ്ടുപോകുന്നതിനും റെഡിമിക്‌സ് വഹിക്കുന്ന വാഹനങ്ങളില്‍ നിന്ന് ചോര്‍ച്ച തടയുന്നതിനും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് നാല് നിബന്ധനകള്‍ പുറപ്പെടുവിച്ചു.
2019 ഡിസംബര്‍ 1 മുതല്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെന്ന് വകുപ്പ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
റെഡിമിക്‌സ് കോണ്‍ക്രീറ്റ് ട്രക്കിന്റെ ഡിസ്ചാര്‍ജ് ഹോപ്പര്‍ ഒരു ബാഗ് കൊണ്ട് മറച്ചുവെക്കുകയും മൂടി ഉറച്ചുനിര്‍ത്തുകയും വേണമെന്നാണ് ആദ്യ വ്യവസ്ഥ.
ബാഗ് വാട്ടര്‍പ്രൂഫ് ആണെന്ന് ഉറപ്പ് വരുത്തണം. വെള്ളം, സിമന്റ് കോണ്‍ക്രീറ്റ് എന്നിവയുടെ ചോര്‍ച്ച തടയുന്നതിനാണ് ഇത്. ബാഗിന് ഉറപ്പുള്ള പാളികളും ശക്തമായ അരികുകളും ഉണ്ടായിരിക്കണമെന്നും നിര്‍ദേശം സ്ഥിരമായി പാലിക്കണമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കുന്നു. ആവശ്യമായ നിബന്ധനകള്‍ പാലിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം, സാങ്കേതിക പരിശോധന വിഭാഗവുമായി ഏകോപിപ്പിച്ച് ഫാഹീസ് ബാഗിന് അനുമതി നല്‍കുകയും വേണം.