in ,

റെയില്‍വേ കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനായി പുതിയ കമ്മിറ്റി

ദോഹ: റെയില്‍വേ സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിദിവാനില്‍ ചേര്‍ന്ന യോഗം കരട് നിയമം പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടു. കരട് നിയമത്തില്‍ ശുറാ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ വിലയിരുത്തിയശേഷമാണ് കരട് നിയമം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. 36 വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് കരട് നിയമം. ഗതാഗത, ആശയവിനിമയ മന്ത്രാലയത്തിന്റെയും ഖത്തര്‍ റെയിലിന്റെയും പ്രവര്‍ത്തനങ്ങളും നിബന്ധനകളും കരടില്‍ നിര്‍വചിച്ചിട്ടുണ്ട്.
രാജ്യത്തെ റെയില്‍വേയുടെ സാങ്കേതികവും ഭരണപരവുമായ വശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. റെയില്‍വേയുടെ പ്രവര്‍ത്തനവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും കരട് നിയമത്തില്‍ ഉള്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനായി പുതിയ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നയം നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ചുമതല. ഇതിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നുള്ള അംഗങ്ങളായിരിക്കും കമ്മിറ്റിയില്‍ ഉണ്ടാകുക. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസന നയം നിര്‍ദേശിക്കുക, ആവശ്യമായ നയങ്ങളും പദ്ധതികളും നടപ്പാക്കുക, മേഖലയുടെ നിക്ഷേപം നിയന്ത്രിക്കാനും പിന്തുണക്കാനുമായി ഭരണനിര്‍വഹണ സംവിധാനം വികസിപ്പിക്കുക എന്നിവയെല്ലാമാണ് ചുമതലകള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

കായിക ചാമ്പ്യന്‍ഷിപ്പുകള്‍: ഖത്തറിന്റെ തയാറെടുപ്പുകള്‍ വിലയിരുത്തി