
ദോഹ: റേഡിയോ ഒലിവും റേഡിയോ സുനോയും കിഡ്‌സാനിയ ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. കുട്ടികള്‍ക്കായുള്ള ആഗോളതലത്തിലെതന്നെ ഏറ്റവും വലിയ വിനോദസാമ്രാജ്യമാണ് കിഡ്‌സാനിയ. ആസ്പയര്‍പാര്‍ക്കിലെ കിഡ്‌സാനിയയില്‍ മിനി റേഡിയോ ഒലിവ് റേഡിയോ സുനോ സ്‌റ്റേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് റേഡിയോ ജീവിതത്തിന്റെ നൂതനമായ അനുഭവം ആസ്വദിച്ചറിയുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കിഡ്‌സാനിയ ഉദ്ഘാടനചടങ്ങില്‍ ഷരക ഹോള്‍ഡിങ്‌സിന്റെയും ഖത്തര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍താനി, കിഡ്‌സാനിയ പ്രസിഡന്റ് സേവ്യര്‍ ലോപ്പസ്, നിക്ഷേപകര്‍, റേഡിയോ ഒലിവ്, റേഡിയോ സുനോ മാനേജിങ് ഡയറക്ടര്‍മാരായ അമീര്‍ അലി, കൃഷ്ണകുമാര്‍, ഡയറക്ടര്‍ സതീഷ് പിള്ളെ പങ്കെടുത്തു.