in

റേഡിയോ സുനോ ഫസ്റ്റ് ബെല്‍ സീസണ്‍ 2 ഇന്നു തുടങ്ങുന്നു

ദോഹ: പ്രവാസി മലയാളികള്‍ കാത്തിരുന്ന നാടകക്കാലം വീണ്ടും. റേഡിയോ സുനോ അവതരിപ്പിക്കുന്ന റേഡിയോ നാടക മത്സരം ഫസ്റ്റ് ബെല്ലിന്റെ രണ്ടാം പതിപ്പ് ഇന്ന് രാത്രി എട്ടിന് തുടങ്ങും. നിരവധി എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് നാടകങ്ങളാണ് മാറ്റുരക്കുന്നത്. ഇന്നു മുതല്‍ രാത്രി എട്ട് മണിക്ക് റേഡിയോ സുനോ 91.7 എഫ്. എമ്മില്‍ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്യും. പ്രശസ്ത നാടക സിനിമ പ്രവര്‍ത്തകരായ മുരളി മേനോന്‍, മാല പാര്‍വതി എന്നിവരാണ് വിധികര്‍ത്താക്കള്‍.
മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച നാടകം, ജനകീയ നാടകം തുടങ്ങി വിവിധ കാറ്റഗറികളില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും. ഐസിസി അശോക ഹാളില്‍ പുരസ്‌ക്കാരദാന ചടങ്ങ് നടക്കും. 23 വരെയാണ് റേഡിയോ നാടക മത്സരം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബറാഹ സൂഖ് 22ന് പ്രവര്‍ത്തനമാരംഭിക്കും; സന്ദര്‍ശകര്‍ക്ക് സ്വാഗതം

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് നാലാമത് ശാഖ അല്‍ഖോറില്‍; ഉദ്ഘാടനം 20ന്