in ,

റേഡിയോ സുനോ, ലുലു ഇഫ്താര്‍ കിറ്റ് വിതരണം

ദോഹ: റേഡിയോ സുനോ 91.7 എഫ്എമ്മും റേഡിയോ ഒലീവ് 106.3 എഫ്എമ്മും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ചേര്‍ന്ന് ഇഫ്താര്‍കിറ്റ് വിതരണം നടത്തുന്നു. ഖത്തറിന്റെ വിവിധഭാഗങ്ങളിലെ ട്രാഫിക് സിഗ്‌നലുകളിലാണ് ഇഫ്താര്‍കിറ്റുകളുമായി റേഡിയോസുനോയും ലുലുടീമും എത്തുന്നത്.

നോമ്പിന്റെ പുണ്യവുമായി കഴിയുന്നവര്‍ക്ക് നോമ്പ് തുറക്കുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്.എല്ലാ ദിവസവും നൂറുകണക്കിന് ആളുകള്‍ക്കാണ് കിറ്റുകള്‍ ഒരുക്കുന്നത്.  ലുലു ജീവനക്കാരും റേഡിയോ അവതാരകരും  പാക്ക്‌ചെയ്ത് വാഹനങ്ങളില്‍ ഖത്തറിന്റെ വിവിധ ലൊക്കേഷനുകളില്‍ ഈ സ്‌നേഹസമ്മാനം നേരിട്ടെത്തിക്കുകയാണ്.

റമദാന്‍ മാസത്തില്‍ കരുതേണ്ട സുരക്ഷാകാര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളോട് സംവദിക്കുക എന്നആശയവും ഇതോടൊപ്പം മുന്നോട്ട് വെക്കുന്നു. റമദാന്‍ മാസം മുഴുവനും ഇഫ്താര്‍കിറ്റ് വിതരണം തുടരുമെന്നും റേഡിയോസുനോ മാനേജിങ് ഡയറക്ടറുമാരായ അമീര്‍അലിയും കൃഷ്ണകുമാറുംപറഞ്ഞു.

What do you think?

Written by Web Desk

One Comment

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

കെഎംസിസി മലപ്പുറം മണ്ഡലം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഗമം