in ,

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു

ദോഹ: റോഡപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ പരിക്കിന്റെയും മരണത്തിന്റെയും കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള ഒരു ലക്ഷം കുട്ടികളില്‍ റോഡപകടങ്ങളെത്തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ ശരാശരി 8.5 ശതമാനവും റോഡപകടങ്ങളെത്തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണത്തില്‍ ശരാശരി 84.4 ശതമാനവും കുറവുണ്ടായിട്ടുണ്ട്. 2008ല്‍ 246പേര്‍ക്കായിരുന്നു പരിക്കേറ്റതെങ്കില്‍ 2017ല്‍ 225 ആയി കുറഞ്ഞു.
2008ലെ 46.3 എന്ന മരണനിരക്ക് 2017ല്‍ 7.2ശതമാനമായി കുറഞ്ഞു. ശിശുക്കള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമിടയിലെ റോഡ് ഗതാഗത അപകടങ്ങളും മരണങ്ങളും സംബന്ധിച്ച ഒന്‍പത് വര്‍ഷത്തെ പ്രവണത എന്ന തലക്കെട്ടിലുള്ള പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ദി പെനിന്‍സുലയാണ് ഇ്ക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹമദ് ട്രോമ സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്. 2008നും 2017നും ഇടയിലെ വിവരങ്ങളാണ് സംഘം വിലയിരുത്തിയത്.
പഠനത്തിലെ കണ്ടെത്തലുകള്‍ അടുത്തിടെനടന്ന ഖത്തര്‍ പൊതുജനാരോഗ്യസമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഖത്തറിലെ അഞ്ച് വയസ്സിന് കുട്ടികളെ ബാധിക്കുന്ന റോഡ് ഗതാഗത അപകടങ്ങളെ സമഗ്രമായി വിലയിരുത്തലിനു വിധേയമാക്കുന്ന ആദ്യത്തെ പഠനമാണിത്. ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്റെ ദേശീയ മുന്‍ഗണനാ ഗവേഷണ പദ്ധതിയുടെ ധനസഹായത്തോടെ ‘യംഗ് കിഡ്‌സ് ഇന്‍ സേഫ് സീറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. 2008 ജനുവരി ഒന്നു മുതല്‍ 2017 ഡിസബര്‍ 31വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ഈ കാലയളവില്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ സമഗ്രമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തി.
ജനസംഖ്യാശാസ്ത്രം, പരിക്കേറ്റ ദിവസം, സ്ഥലം, സമയം, പരിക്കിനിടയാക്കിയ വാഹനം സംബന്ധിച്ച വിവരങ്ങള്‍, വാഹനത്തിന്റെ തരം, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ആസ്പത്രിയിലെത്തിക്കുന്നതിനു മുമ്പുള്ള നടപടികളും ഗതാഗത രീതിയും, ആസ്പത്രി ഇടപെടല്‍, ആസ്പത്രിയില്‍ താമസിക്കുന്നതിന്റെ ദൈര്‍ഘ്യം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പഠനം വിശകലനം ചെയ്തു.ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഡാറ്റയും വിശകലനം ചെയ്തു. ഈ കാലയളവില്‍ ഹമദ് ട്രോമാ സെന്ററില്‍ റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസില്‍ താഴെയുള്ള 271 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഈ പഠനകാലയളവില്‍ 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാമീണ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഇനി ഡ്രോണുകള്‍ വഴി നടത്തും; ആംബുലന്‍സുകളെ