
ദോഹ: യൂറോപ്പിലെ ബലൂണ്‍ കാര്‍ണിവലിന്റെ മുഖ്യആകര്‍ഷണമായി ഖത്തറിലെ ഹോട്ട് എയര്‍ബലൂണ്‍. യൂറോപ്പിലെ പാര്‍ക്കുകളിലെ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള ഹോട്ട് എയര്ബലൂണുകള്ക്കിടയില് ഖത്തറിലെ വ്യോമയാന വിദഗ്ദ്ധന് ക്യാപ്റ്റന്‍ ഹസന് അല്മൗസാവിയുടെ ബലൂണ്‍ അസ്ഫരി വേറിട്ടുനില്ക്കുന്നു.

ഇംഗ്ലണ്ടിലെ ഓസ്വെസ്ട്രി ബലൂണ്‍ കാര്‍ണിവലിന്റെ ഭാഗമായി ലണ്ടന്‍ സ്കൈലൈനിന് മുകളിലൂടെ പറക്കുന്ന 20 വര്‍ണാഭമായ ബലൂണുകളിലൊന്നാണ് ഖത്തറിന്റെ ആദ്യ ഹോട്ട് എയര്‍ബലൂണ്‍. വിജയകരമായ ആദ്യ സീസണിനും ഖത്തറില്‍ താപനില ഉയര്‍ന്നതിനെയും തുടര്‍ന്ന് അസ്ഫരി ബലൂണ്‍ യൂറോപ്പിലെ നിരവധി പരിപാടികളില്‍ പങ്കെടുത്തുവരികയാണ്.
ഓഗസ്റ്റ് ആദ്യവാരം ഇറ്റലിയില്‍ നടന്ന സാഗ്രാന്റിനോ ചലഞ്ച് കപ്പ് 2019 എഡീഷനില്‍ പങ്കെടുത്തശേഷമാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. ഇവിടെയും ബലൂണ്‍ ഉയര്‍ത്താനാകുന്നതില്‍ സന്തോഷമുണ്ടെന്ന് മൗസാവി പ്രതികരിച്ചു. ഒക്ടോബറില്‍ ഖത്തറിലേക്ക മടങ്ങുന്നതിനു മുമ്പായി രണ്ടാഴ്ചക്കുള്ളില്‍ ഒരു ഫെസ്റ്റിവലില്‍ കൂടി പങ്കെടുക്കുന്നതിനും ലക്ഷ്യമിടുന്നു.
നൈറ്റിംഗള്‍ ഹൗസ് ഹോസ്പൈസിനെ സഹായിക്കുന്നതിനുള്ള ഒരു ചാരിറ്റി മത്സരമാണ് ഓസ്വെസ്ട്രി ബലൂണ്‍ കാര്‍ണിവല്‍. ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍നിന്നുള്‍പ്പടെ രാജ്യാന്തര ടീമുകളും പങ്കടുക്കുന്നുണ്ട്.

ഖത്തറില്‍ പറക്കുന്ന ഒരേയൊരു ബലൂണ്‍ എന്ന നിലയില്‍ തങ്ങളുടെ പരിപാടിയില്‍ അവ പറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംഘാടകര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി. ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ബലൂണ്‍ യൂറോപ്പില്‍ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മൗസാവി പറഞ്ഞു.
തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി, ഖത്തര്‍ സായുധനസേന, ഖത്തര്‍ എയര്‍സ്പോര്‍ട്സ് കമ്മിറ്റി എന്നിവരോടു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.