in ,

ലബനീസ് ഗ്രാമത്തിലെ പഴയകാല മാര്‍ക്കറ്റ് ഖത്തര്‍ പുനര്‍നിര്‍മിക്കുന്നു

ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ജാബിറും ബത്രൂനിയാത്ത് പ്രസിഡന്റ് ചന്റല്‍ ഔന്‍ ബാസിലും കരാര്‍ കൈമാറുന്നു

ദോഹ: ലബനീസ് നഗരമായ ദൗമയില്‍ പഴയ മാര്‍ക്കറ്റ് ഖത്തര്‍ പുനര്‍നിര്‍മിക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ ഖത്തര്‍ ഫണ്ട് ഉഫോര്‍ ഡെവലപ്‌മെന്റും(ക്യുഎഫ്എഫ്ഡി) ബത്രൂനിയാത്തും ഒപ്പുവച്ചു. ബെയ്‌റൂത്തില്‍ നടന്ന ചടങ്ങില്‍ ലബനാനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ജാബിറും ബത്രൂനിയാത്ത് പ്രസിഡന്റ് ചന്റല്‍ ഔന്‍ ബാസിലുമാണ് കരാറില്‍ ഒപ്പുവച്ചത്.

മാര്‍ക്കറ്റിന്റെ മുന്‍വശങ്ങളുടെ പുനരധിവാസം, പദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പൊതു സ്വകാര്യ സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയെല്ലാം നവീകരണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

ലബനീസ് ജനതയെ സഹായിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി മേഖലയിലെ നഗരാസൂത്രണത്തെ മെച്ചപ്പെടുത്തുകയും പ്രദേശത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ഉണര്‍വിനിടയാക്കുകയും ചെയ്യും. ഗ്രാമത്തിന്റെ സമ്പദ്ഘടനയില്‍ ഈ മാര്‍ക്കറ്റ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ വിപണി ഒരു പ്രധാന ടൂറിസം, പൈതൃക കേന്ദ്രമായും വര്‍ത്തിക്കുന്നുണ്ട്.

ഇത്തരം പദ്ധതികള്‍ സമ്പദ് വ്യവസ്ഥയുടെയും ടൂറിസത്തിന്റെയും പുനരുജ്ജീവനത്തിനു മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നതിനും കാരണമാകുന്നു. തൊഴില്‍വിപണിയില്‍ ഉണര്‍വുണ്ടാകുകയും വ്യക്തികളുടെ ഉള്‍പ്പടെ വരുമാനത്തില്‍ വര്‍ധനവിനിടയാക്കുകയും ചെയ്യുന്നു.

ലബനീസ് ജനതയെ സഹായിക്കുന്നതിനും ലബനാന്‍ പൈതൃകവും വിനോദസഞ്ചാരവും സംരക്ഷിക്കുന്നതിനും വിവിധ മേഖലകളില്‍ സഹായം ലഭ്യമാക്കുന്നതിനും ഖത്തറിന്റെ പ്രതിബദ്ധതയാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ലബനാനെ മനോഹരവും വ്യതിരിക്തവുമായി നിലനിര്‍ത്താന്‍ ഖത്തര്‍ വീണ്ടും വീണ്ടും സഹായിക്കുന്നതായി ഔന്‍ ബാസില്‍ പറഞ്ഞു. ഈ നൂതന പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് പത്തുലക്ഷം യുഎസ് ഡോളര്‍ അനുവദച്ചതിന് ഖത്തര്‍ അമീറിനോടും വിദേശകാര്യമന്ത്രാലയത്തോടും ഖത്തര്‍ ഫണ്ടിനോടും ഖത്തര്‍, ലബനീസ് അംബാസഡര്‍മാരോടും നന്ദിയുണ്ടെന്നും മാര്‍ക്കറ്റിന്റെ മതിലുകളില്‍ ഖത്തറിന്റെ പേരുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കുവൈത്ത് അമീറിന് അമീറിന്റെ സന്ദേശം കൈമാറി

ഖത്തര്‍ ഡിജിറ്റല്‍ ബിസിനസ് അവാര്‍ഡിനായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു