
ദോഹ: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ യുവജന സംഘടനയായ ഫോക്കസ് ഖത്തറും വനിതാ യുവജന വിഭാഗമായ ഫോക്കസ് ലേഡീസും ചേര്‍ന്നു സംഘടിപ്പിക്കുന്ന ‘ലാ തുദ്മിനൂ’ (ആസക്തിയുള്ളവനാവരുത്) ദ്വൈമാസ കാമ്പയിനിന്റെ ലോഗോ പ്രകാശനം യുവ പ്രഭാഷകനും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ നിര്‍വ്വഹിച്ചു.
ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി എന്താണെന്ന് തിരിച്ചറിയാത്തവരാണ് മറ്റ് ലഹരികള്‍ തേടി പോകുന്നതെന്ന് പി എം എ ഗഫൂര്‍ പറഞ്ഞു.
‘ലീവ് അഡിക്ഷന് ലൈവ് ലൈഫ്’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഖത്തറിലെ പൊതുസമൂഹത്തിനിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും കാമ്പയിന് സന്ദേശം പ്രചരിപ്പിക്കുമെന്ന് ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി പറഞ്ഞു. നവംബര്‍ ഡിസംബര്‍ കാലയളവില്‍ നടക്കുന്ന കാമ്പയിനില്‍ വ്യത്യസ്തവും ആകര്‍ഷണീയവുമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതിട്ടുണ്ട്. കാമ്പയിന് മുഖ്യ രക്ഷാധികാരി ഡോ. നിഷാന്‍ പുരയില്‍, കണ്‍വീനര്‍ നാസര്‍ ടി പി, ഫോക്കസ് ഖത്തര്‍ അഡ്മിന് മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ്, അസ്കര്‍ റഹ്മാന്, ഫാരിസ് മാഹി, താജുദ്ദീന് മുല്ലവീടന്‍, സി മുഹമ്മദ് റിയാസ്, ഫാഇസ് എളയോടന്‍, അമീര്‍ ഷാജി, ദില്ബ മിദ് ലാജ് സംസാരിച്ചു. ഷമീര്‍ വലിയവീട്ടില്‍, മുബശ്ശിര്‍, അബ്ദുല്‍ വാരിസ് എം എ, ഡോ. ഫാരിജ ഹുസൈന്, അപ്സ റിയാസ്, അസ്മിന നാസര്‍ സംബന്ധിച്ചു.