in ,

ലീഡര്‍ഷിപ്പ് അക്കാഡമിയില്‍ ബിരുദദാനം നടന്നു; 99% ശതമാനം പേരും ഖത്തരികള്‍

ഖത്തര്‍ ലീഡര്‍ഷിപ്പ് അക്കാഡമി ക്ലാസ് 2019ന്റെ ബിരുദദാന ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തര്‍ ലീഡര്‍ഷിപ്പ് അക്കാഡമിയില്‍ പന്ത്രണ്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. ഉന്നത ഉദ്യോഗസ്ഥര്‍, ബിരുദധാരികളുടെ രക്ഷിതാക്കള്‍, ജീവനക്കാര്‍, അധ്യാപകര്‍ പങ്കെടുത്തു. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്. ഖത്തര്‍ ലീഡര്‍ഷിപ്പ് അക്കാഡമി ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി ബിന്‍ അഹമ്മദ് അല്‍കുവാരി ചടങ്ങില്‍ സംസാരിച്ചു. സഹമന്ത്രി ഡോ.

ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി, ഖത്തര്‍ ഫൗണ്ടേഷന്‍ പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ പ്രസിഡന്റ് ബുഥൈന എ അല്‍നുഐമി എന്നിവര്‍ പങ്കെടുത്തു. 21 വിദ്യാര്‍ഥികളാണ് ബിരുദം നേടി പുറത്തിറങ്ങിയത്. ഇതില്‍ 99ശതമാനം പേരും ഖത്തരികളാണ്. ഹമദ് ജഫാല്‍ അല്‍കുവാരി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ.അല്‍കുവാരി ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

അവരെ അഭിനന്ദിക്കുകയും ചെയ്തു. ലീഡര്‍ഷിപ്പ് അക്കാഡമിയിലെ പൂര്‍വവിദ്യാര്‍ഥി ഫസ്റ്റ് ലെഫ്റ്റനന്റ് തലാല്‍ ബുര്‍ഷെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. ബിരുദധാരികളിലെ ഏക ഒമാനി വിദ്യാര്‍ഥി അലി അല്‍സര്‍ഹാനി മറുപടി പ്രസംഗം നടത്തി. ഖത്തര്‍ ഫൗണ്ടേഷന്റെയും ഖത്തര്‍ സായുധസേനയുടെയും സംയുക്താഭിമുഖ്യത്തില്‍ 2005ലാണ് ഖത്തര്‍ ലീഡര്‍ഷിപ്പ് അക്കാഡമി സ്ഥാപിതമായത്.

യുവജന വികസനത്തിലാണ് അക്കാഡമിയുടെ ഊന്നല്‍. ഭാവിയിലെ നേതാക്കളായി യുവജനങ്ങളെ വികസിപ്പിച്ചെടുക്കുന്നതിന് പര്യാപ്തമായ വിധത്തില്‍ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് അക്കാഡമി ലഭ്യമാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൂഖ് വാഖിഫിലെ ഈദ് ആഘോഷപരിപാടികളില്‍ വന്‍ജനപങ്കാളിത്തം

തുറമുഖങ്ങളിലെ കാര്‍ഗോ നീക്കത്തില്‍ വന്‍ വര്‍ധന