
ദോഹ: രാജ്യാന്തര പ്ലാസ്റ്റിക് രഹിതദിനത്തോടനുബന്ധിച്ച് ലുലുവില്‍ ഗ്രീന്‍ ചെക്ക്ഔട്ട് പദ്ധതിക്ക് തുടക്കമായി. ഉപയോഗിച്ച കവറുകള്‍ വീണ്ടും ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കല്‍, പ്രകൃതിസംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ ചെക്ക്ഔട്ട് കാമ്പയിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തര്‍ നടപ്പാക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് രാജ്യാന്തര പ്ലാസ്റ്റിക് രഹിതദിനം.
പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചുകൊണ്ടു വരുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ സംരംഭം. ‘ഞാന്‍ തെരഞ്ഞെടുക്കുന്നത് പുനരുപയോഗം’ (ഐ ചൂസ് ടു റീയൂസ്) എന്ന പേരിലുള്ള കാമ്പയിന്‍ കാഷ് കൗണ്ടറുകളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.
പ്രകൃതി സൗഹൃദ ബാഗുകളും പുനരുപയോഗ ബാഗുകളും കൂടുതലായി ഉപയോഗിക്കാനുള്ള അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലുലുവിന്റെ കാഷ് കൗണ്ടറുകളില്‍ പരിസ്ഥിതി സൗഹൃദബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. വളരെ ലളിതവും ചെറുതുമായ മാര്‍ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി വലിയ സ്വാധീനമുണ്ടാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
അതിന് മികച്ച പ്രതിഫലനമുണ്ടാകുമെന്നും ലുലു ഔദ്യോഗിക വക്താവ് പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് പരിസ്ഥിതിക്ക് അപകടം കുറക്കുന്നതിനുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനുള്ള അവസരം ലുലു ഒരുക്കിയിട്ടുണ്ട്.
പ്രകൃതിക്ക് കൂടുതല്‍ ദോഷം ചെയ്യാത്ത പരിഹാരങ്ങളിലൂടെ മുന്നോട്ടു പോകുക എന്ന സന്ദേശമാണ് ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ലുലു നല്‍കുന്നത്. ലുലുവില്‍ കേവലം ഷോപ്പിംഗ് മാത്രമല്ല, അതിനപ്പുറം മാലിന്യം കുറച്ചുകൊണ്ടുള്ള മികച്ച ഷോപ്പിംഗാണ് നിര്‍വഹിക്കുന്നത്.
റീട്ടയില്‍ പാര്‍ട്ണര്‍മാര്‍, ജീവനക്കാര്‍, എല്ലാവിധ ഇടപാടുകാരോടും സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഠിന പരിശ്രമം നടത്താനാണ് കാമ്പയിനിലൂടെ ലുലു ആവശ്യപ്പെടുന്നത്. മറ്റു പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് വേഗത്തില്‍ നശിക്കുന്ന ഓക്‌സോ ബയോഡിഗ്രേഡബിള്‍ ബാഗ് ഉപയോഗം നടപ്പാക്കുന്ന ലുലു സ്ഥാപനങ്ങളാണ് മേഖലയില്‍ ഇത്തരത്തില്‍ ആദ്യത്തേത്.
സാധാരണ പ്ലാസ്റ്റിക്ക് ബാഗുകള്‍ ജീര്‍ണ്ണിക്കാന്‍ വലിയ കാലമെടുക്കുമെന്ന് മാത്രമല്ല ഭൂമിക്ക് വലിയ ദുരന്തവും വിതക്കുന്നുണ്ട്. ജൂലൈ മൂന്നിന് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പുനരുപയോഗ ബാഗുകള്‍ ലുലു നല്‍കിയിരുന്നു. അന്താരാഷ്ട്ര പ്ലാസ്റ്റിക് രഹിത ദിനാഘോഷത്തിന്റെ ഭാഗമായിരുന്നു ഇത്.