in ,

ലുലുവില്‍ ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷന്‍ തുടങ്ങി

ദോഹ: ലുലു ഔട്ട്‌ലെറ്റുകളില്‍ ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷന് തുടക്കമായി. ജൂണ്‍ 15 വരെ തുടരുന്ന പ്രമോഷനില്‍ മെന്‍സ്‌വെയര്‍, ലേഡീസ്‌വെയര്‍, ചുരിദാറുകള്‍, സാരികള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ഫുട്ട്‌വെയര്‍, ലേഡീസ് ബാഗ് എന്നിവയിലെ ഒട്ടുമിക്ക രാജ്യാന്തര ബ്രാന്‍ഡുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീ, റാങ്ക്‌ളര്‍, ക്രോക്‌സ്, ഡോക് ആന്റ് മാര്‍ക്ക്, സ്‌കെച്ചേഴ്‌സ്, റീബോക്ക്, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസന്‍, ആരോ, ഡി ബാക്കേഴ്‌സ്, ജോണ്‍ ലൂയിസ്, മാര്‍ക്കോ ഡൊണാടെലി, അലന്‍സോളി, പീറ്റര്‍ ഇംഗ്ലണ്ട്, കോര്‍ട്ടിജിയാനി, ഇടെന്‍, ഓക്‌സെംബര്‍ഗ്, സീറോ, ഡാഷ്, ഹഷ് പപ്പീസ്, ലിബര്‍ട്ടി, ഡിക്കീസ്, കില്ലര്‍, സണെക്‌സ്, ട്വില്‍സ്, സിന്‍, ടോംസ്മിത്ത് തുടങ്ങിയ ബ്രാന്‍ഡുകള്‍ ലഭ്യമാണ്.

ലുലുവിന്റെ പ്രധാന വാര്‍ഷിക പ്രമോഷനുകളിലൊന്നാണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കള്‍ കാത്തിരുന്ന ഏറെ ജനപ്രിയമായ പ്രമോഷനാണിത്. എല്ലാവര്‍ഷവും തുടര്‍ച്ചയായി സംഘടിപ്പിച്ചുവരുന്നു. ഈ ബ്രാന്‍ഡുകളില്‍പ്പെട്ട മൂന്നു ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അതില്‍ ഏറ്റവും കുറഞ്ഞ തുകയുടെ ഉത്പന്നം സൗജന്യമായി ലഭിക്കും. ഇത്തരമൊരു പ്രമോഷന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ലുലുവാണ്. ഏതു പ്രായത്തിലുമുള്ളവര്‍ക്കും അനുയോജ്യമായ രാജ്യാന്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങളും ട്രെന്‍ഡിയായുള്ള ഫാഷന്‍വസ്ത്രങ്ങളും ഫുട്‌വെയറുകളും ലുലുവില്‍ അവതരിപ്പിച്ചിട്ടുണ്ട്. 50 റിയാലിന്റെ ഓരോ പര്‍ച്ചേസിനും കൂപ്പണും ലഭിക്കും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മെഗാ കാര്‍ പ്രമോഷനും തുടരുന്നു. പന്ത്രണ്ട് മെഴ്‌സിഡസ് ബെന്‍സ് ഇ200 2019 മോഡല്‍ കാറുകളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുക. ആകെ മൂന്നു ലക്ഷം റിയാല്‍ മൂല്യമുള്ള 40 പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമോഷന്‍ ഓഗസ്റ്റ് 18വരെ തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റൗദത്ത് അല്‍ഖയ്ല്‍ ക്യാന്‍സര്‍ പരിശോധനാ സ്യൂട്ടിന്റെ സൗകര്യങ്ങള്‍ ഉയര്‍ത്തി

10,000 കാര്‍ഗോ ഷിപ്പ്‌മെന്റ്: മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഖത്തര്‍ഗ്യാസ്