
ദോഹ: ഖത്തറിലെ ലുലു ഔട്ട്ലെറ്റുകളില് 10/15/20/30 പ്രമോഷന് തുടരുന്നു. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം ഉത്പന്നങ്ങളണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗാര്‍ഹികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫുട്ട്വെയര്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കായികോത്പന്നങ്ങള്‍, ഗാര്‍ഹിക അലങ്കാരോത്പന്നങ്ങള്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് എന്നിവയെല്ലാം പ്രമോഷന്റെ ഭാഗമാണ്.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ ഉത്പന്നങ്ങളും പ്രമോഷന്റെ ഭാഗമാക്കാന്‍ ലുലു മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ താങ്ങാനാകുന്ന വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രമോഷനിലൂടെ ലഭിക്കുന്നത്. സെപ്തംബര്‍ 25നു തുടങ്ങിയ പ്രമോഷന് ഒക്ടോബര്‍ എട്ടുവരെ തുടരും.
10/15/20/30 പ്രമോഷന് മികച്ച വിജയമാണെന്നും ഉപഭോക്താക്കളില്‍നിന്നും എപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാനേജ്മെന്റ് വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ പതിവ് ഉപയോഗത്തിനു അനുസൃതമായ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ട് ഫുഡ് ആന്റ് ബേക്കറി വിഭാഗത്തിലും നൂതനമായ വാല്യു കോംബോ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.
അറബിക്, വെസ്റ്റേണ്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഉള്‍പ്പടെയുള്ള രുചി വൈവിധ്യങ്ങളും വ്യത്യസ്തമാര്‍ന്ന ബേക്കറി ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഐടി ഉത്പന്നങ്ങള്‍, ക്യാമറകള്‍ തുടങ്ങിയവയ്ക്കും മികച്ച വിലയില്‍ ആകര്‍ഷകമായ പ്രമോഷനുണ്ട്. അലി ബിന്‍ അലിയുമായി സഹകരിച്ച് മാര്‍സ് ഉത്പന്നങ്ങളിലും പ്രമോഷന് തുടരുന്നു.
25 റിയാല്‍ മൂല്യമുള്ള മാര്‍സ് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ 50,000റിയാല്‍ മൂല്യമുള്ള ലുലു ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നതിനുള്ള റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 31വരെ ഈ ഓഫര്‍ തുടരും. 38 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ 32 വിജയികളുണ്ടാകും.