in ,

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒന്‍പതാമത് ഷോറൂം എസ്ദാന്‍ ഒയാസിസില്‍ തുറന്നു

lulu wukhair esdan oasis hypermarket

ദോഹ: മേഖലയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറില്‍ ഒന്‍പതാമത് ഷോറും തുറന്നു. അല്‍വുഖൈറിലെ എസ്ദാന്‍ ഒയാസിസിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റ്.

1.25 ലക്ഷം സ്‌ക്വയര്‍മീറ്ററിലായി, രണ്ടു ലെവല്‍ ബേസ്‌മെന്റ് പാര്‍ക്കിങ് സൗകര്യങ്ങളോടെയുള്ള ഷോറൂം മേഖലയില്‍ മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും. മെഷാഫ്, അല്‍വുഖൈര്‍, അല്‍വഖ്‌റ എന്നിവിടങ്ങളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളും ലോകനിലവാരത്തിലുള്ള ഷോപ്പിങ് അനുഭവവുമാണ് ഷോറൂം ഉറപ്പുനല്‍കുന്നതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ വ്യക്തമാക്കി. ഫ്രഷ് ഫുഡ് വിഭാഗം, വിവിധതരം പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, പൗള്‍ട്രി, ബേക്കറി, തണുത്തതും ചൂടേറിയതുമായ റെഡി ടു ഈറ്റ് ഫുഡ്, സലാഡ് ബാര്‍, ചില്ല്ഡ്, ക്ഷീര ഉത്പന്നങ്ങള്‍, ഫ്രോസണ്‍ ഫുഡ്, റോസ്റ്ററി, ഗ്രോസറി ഫുഡ്, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, പ്രത്യേകമായി ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍, ആരോഗ്യ സൗന്ദര്യവര്‍ധക ഗാര്‍ഹിക ഉത്പന്നങ്ങള്‍, ഹോം അപ്ലയന്‍സസ്, വസ്ത്രങ്ങള്‍, ഫുട്‌വെയറുകള്‍, കളിപ്പാട്ടങ്ങള്‍, ലഗേജ്, സ്റ്റേഷനറി, ലിനന്‍ ഇലക്‌ട്രോണിക്‌സ്, മൊബൈല്‍സ്, ഐടി ഉള്‍പ്പടെയുള്ളവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്.

ഓര്‍ഗാനിക് ഭക്ഷ്യോത്പന്നങ്ങളുടെയും ആശങ്ക മുക്ത(ഫ്രീ ഫ്രം വറി) ഭക്ഷ്യ വിഭാഗങ്ങളില്‍പ്പെടുന്നവയുടെയും ശേഖരവും ഒരുക്കിയിട്ടുണ്ട്. ഗ്ലൂട്ടന്‍ ഫ്രീ, ലാക്ടോസ് ഫ്രീ ഡയറി ഫ്രീ, യീസ്റ്റ് ഫ്രീ, വീറ്റ് ഫ്രീ, വെഗാന്‍, ഓര്‍ഗാനിക്, കൊഴുപ്പ് രഹിത, നട്ട് ഫ്രീ, സോയ് ഫ്രീ, ഉപ്പ് രഹിത, ജിഎം ഫ്രീ, മുട്ട രഹിത, പഞ്ചസാര രഹിത, പ്രിസര്‍വേറ്റീവ് ഫ്രീ ഉത്പന്നങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രത്യേകമായി ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുമുണ്ട്. ഒപ്റ്റിക്‌സ്, വാച്ചുകള്‍, മെബൈല്‍ സര്‍വീസുകള്‍, ഫാര്‍മസി എന്നിവയുടെ വിവിധ സ്റ്റോറുകളുണ്ട്. ഇന്ത്യന്‍, അറബിക്, ഫിലിപ്പോ റസ്‌റ്റോറന്റുകളും പിസ, ബര്‍ഗര്‍, ഫ്രൈഡ് ചിക്കന്‍ എന്നിവ ഉള്‍പ്പടെ ഫാസ്റ്റ് ഫുഡ് വിഭാഗവും അടങ്ങിയ ഫുഡ് കോര്‍ട്ടുമുണ്ട്. ഷോറൂമിലെ കിഡ്‌സ് സോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഓഫറുകളും പ്രത്യേക പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഫാഷന്‍ വസ്ത്രങ്ങള്‍, ലൂയിസ് ഫിലിപ്പ്, വാന്‍ഹ്യൂസന്‍, അലന്‍സോളി, പീറ്റര്‍ ഇംഗ്ലണ്ട് തുടങ്ങി രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍, ഫുട്‌വെയര്‍, ലേഡീസ് ബാഗ് എന്നിവയില്‍ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറുകളുണ്ട്. കുട്ടികള്‍ക്കായി പപ്പറ്റ് ഷോ, മാജിക് ഷോ, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്, ബലൂണ്‍ ട്വിസ്റ്റിങ്, ഫേസ് പെയിന്റിങ്, ഫോട്ടോ ബൂത്ത് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ മെഗാ കാര്‍ പ്രമോഷനില്‍ പുതിയ ഷോറൂമിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് മെഴ്‌സിഡസ് ബെന്‍സ് ഇ200 2019 മോഡല്‍ കാറുകളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുഹൈല്‍ ഷിപ്പിങ് രണ്ടു മോഡേണ്‍ വെസ്സലുകള്‍ കൂടി വാങ്ങുന്നു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു