
ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്-2020’ന് തുടക്കമായി. അടുത്തമാസം ആറ് വരെ മേള തുടരും. ഡി റിങ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് ഉദ്ഘാടനം ചെയ്തു. ദോഹ ബാങ്ക് സിഇഒ ഡോ. ആര് സീതാരാമന്, ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റിപ്പബ്ലിക്കിനോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇത്തരത്തില്‍ മേള സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരവും പൈതൃകവും ആഘോഷിക്കുന്നതിനും രാജ്യത്തിന്റെ വേറിട്ടതും ഗുണമേന്മയും സമ്പന്നവുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉയര്ത്തികാട്ടുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. 3000ത്തോളം ഇന്ത്യന്‍ ഉത്പന്നങ്ങളാണ് മേളയുടെ ഭാഗമായി ലുലുഹൈപ്പര്മാര്ക്കറ്റുകളില് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പഴം പച്ചക്കറികള്‍, ഇറച്ചി, പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങള്‍, കിച്ചണ്‍ സാധനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങളായ സാരീ, ചുരിദാര്‍ ഉള്‍പ്പെടെയുള്ള നിരവധി ഉത്പന്നങ്ങല്‍ മേളയില്‍ ഉപഭോക്താക്കള്‍ക്കായി നിരത്തിയിട്ടുണ്ട്. ഹോട്ട് ഫുഡ് വിഭാഗത്തില്‍ ബിരിയാണി, സ്വാദിഷ്ട്മായ വിവിധ തരം കറികള്‍, തെരുവ് ഭക്ഷണങ്ങള്‍, പരമ്പരാഗത ഹല്‍വ തുടങ്ങി അനേകം ഭക്ഷ്യ ഉത്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അപൂര്‍വ്വ അവസരമാണ് ലുലു ഒരുക്കിയിരിക്കുന്നത്. ആരോഗ്യ ദായക ജൈവ, ലോ ഫാറ്റ്, ഗ്ലട്ടണ് ഫ്രീ ഉത്പന്നങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയുടെ സാംസ്കാരിക ഗരിമയും വൈവിധ്യവും വിളിച്ചോതുന്ന തീമാറ്റിക് ഡാന്‍സ്, വൈഷ്ണവ് ജന്‍, കശ്മീരി, ബംഗാളി, ദേശഭക്തി ഉണര്‍ത്തുന്ന വിവിധ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. മേളയോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യന്‍ സില്‍ക് ആന്റ് എതിനിക് വസ്ത്ര പ്രമോഷന് ഇന്ത്യന്‍ അംബാസഡറുടെ പത്നി റീതു കുമരന് ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്തമായതും കൃത്രിമമായുണ്ടാക്കിയതുമായ ഇന്ത്യന്‍ സില്‍ക് സാരി, റെഡിമെയ്ഡ് ഗാര്‍മെന്റ് വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും വലിയ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.