in , ,

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ഏഴാമത് സിഎസ്ആര്‍ പുരസ്‌കാരം

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ദോഹ: മേഖലയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ഏഴാമത് സിഎസ്ആര്‍ അവാര്‍ഡില്‍ സ്വകാര്യമേഖലയിലെ മികച്ച കമ്പനിക്കുള്ള പുരസ്‌കാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ കാര്‍മികത്വത്തിലാണ് പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത്.
ഫെബ്രുവരി മൂന്നിന് എസ്ദാന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് പുരസ്‌കാരം ഏറ്റുവാങ്ങി. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ഉത്മാന്‍ അല്‍ഫഖ്‌റു, സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ അലി അല്‍താനി, അറബ് അക്കൗണ്ടന്റ്‌സ് ഡീന്‍ ഡോ. തലാല്‍ അബു ഗസാലെഹ് എന്നിവര്‍ പങ്കെടുത്തു. വിവിധ സാമൂഹിക സംരംഭങ്ങളെ പ്രതിബദ്ധതയോടെ പിന്തുണക്കുന്നവരെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ശ്രമങ്ങള്‍ സമൂഹം നന്നായി അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്.
തുടക്കം മുതല്‍ കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വം ലക്ഷ്യമിട്ട് നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് നടപ്പാക്കിയത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. പ്രൈസ് ഫ്രീസ് പോളിസി നടപ്പാക്കല്‍, എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനുമായി പങ്കാളിത്തം, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍, പുനരുപയോഗിക്കാവുന്ന ഷോപ്പിങ് ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവ അവതരിപ്പിക്കല്‍, ബോറോ എ ബാഗ് സംവിധാനം നടപ്പാക്കല്‍, ഖത്തര്‍ സുസ്ഥിരതാ ഉച്ചകോടി 2019ന്റെ റീട്ടെയില്‍ പങ്കാളി, സ്തനാര്‍ബുദ ബോധവല്‍ക്കരണ പ്രോഗ്രാം, വി ലൗ ഖത്തര്‍ പ്രമോഷന്‍ കാമ്പയിന്‍, അഗ്രിടെകുമായുള്ള പങ്കാളിത്തം തുടങ്ങിയവയെല്ലാം ഉദാഹരണങ്ങള്‍ മാത്രം. അടുത്തിടെ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന്റെ(ഗോര്‍ഡ്) സുസ്ഥിരതാ പുരസ്‌കാരവും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നേടിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മസ്‌കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഒന്‍പതാം വാര്‍ഷികം: ഉപഭോക്താക്കള്‍ക്കായി പ്രമോഷനുകള്‍

സുസ്ഥിരവികസനം: ഇസ്‌ലാമിക് ഫിനാന്‍സിന് സുപ്രധാന പങ്ക് വഹിക്കാനാകും