in ,

ലുസൈല്‍ ലൈറ്റ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദോഹ: രാജ്യാന്തര ലൈറ്റ് ആന്റ് ഡിജിറ്റല്‍ മീഡിയ ഫെസ്റ്റിവലിന് ലുസൈലില്‍ ഇന്ന് തുടക്കമാകും. നാലു ദിവസത്തെ പരിപാടി മികച്ചതും വിസ്മയകരവുമായ ലൈറ്റ് ആര്‍ട്ട് ആഘോഷമായിരിക്കും. സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന അസാധാരണമായ ലൈറ്റ് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വിനോദ സഞ്ചാര സാംസ്‌കാരികകേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കും ഫെസ്റ്റിവല്‍. സൃഷ്ടിപരവും നൂതനവുമായ വിനോദപരിപാടികള്‍ സംഘടിപ്പിക്കല്‍, പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ വൈവിധ്യവും ഐക്യവും പ്രോത്സാഹിപ്പിക്കല്‍, സാര്‍വത്രിക കലയിലൂടെ അന്താരാഷ്ട്ര സമൂഹത്തെ ബഹുമാനിക്കുന്നതിനുള്ള വ്യക്തമായ സന്ദേശം നല്‍കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലുസൈല്‍ ഫെസ്റ്റിവല്‍. മനോഹരമായ, സംവേദനാത്മക ലൈറ്റ് വര്‍ക്കുകളുടെ നാല് ദിവസത്തെ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ലുസൈല്‍ മറീന ഈസ്റ്റേണ്‍, സൗത്ത് പ്രൊമെനെഡ് എന്നിവയെ പ്രകാശിപ്പിക്കുകയും സംസ്‌കാരത്തിന്റെയും ഊര്‍ജ്ജസ്വലമായ നിറങ്ങളുടെയും കലാപരമായ ശില്‍പ്പങ്ങളുടെയും വിസ്മയകരമായ സംയോജനമായി മാറ്റുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായാണ് ഫെസ്റ്റിവല്‍. പന്ത്രണ്ട് ആര്‍ട്ട് ലൈറ്റ് ഇന്‍സ്റ്റലേഷനുകളും രണ്ടു ബീച്ച് റൂട്ടുകളും എല്‍എംഎല്‍ കാറുകളും ഭക്ഷ്യ പാനീയ സൗകര്യങ്ങളുമെല്ലാം ഫെസ്റ്റിന്റെ ഭാഗമാണ്. മനോഹരമായ ഫാമിലി ഫോട്ടോ അവസരങ്ങളും തിളക്കമാര്‍ന്ന പ്രകൃതിദൃശ്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ഫെസ്റ്റിവല്‍. സന്ദര്‍ശകര്‍ക്ക് മാന്ത്രികമായൊരനുഭവം സമ്മാനിക്കുന്നതായിരിക്കും ആഘോഷം.
വൈകുന്നേരം 5.30 മുതല്‍ 11.30 വരെയാണ് ഫെസ്റ്റ്. ലൈറ്റ് ആര്‍ട്ട് എന്നത് പ്രായോഗിക കലാരൂപമാണ. ഇതില്‍ പ്രകാശം പ്രധാന ആവിഷ്‌കാര മാധ്യമമാണ്.കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനാകുന്ന വിഘത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഖത്തരി ദിയാര്‍, വൈബ്രന്റ്, നഖീല്‍ ലാന്‍ഡ്‌സ്‌കേപ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, കത്താറ ഹോസ്പിറ്റാലിറ്റി, റിറ്റ്‌സ് കള്‍ട്ടണ്‍ എന്നിവയെല്ലാം ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി തൃക്കരിപ്പൂര്‍ സില്‍വര്‍ ജൂബിലി ആഘോഷം: അബ്ദുല്‍ വഹാബ് എം പി പങ്കെടുക്കും

ഖത്തര്‍ വിസ സെന്ററുകള്‍ മുഖേന അനുവദിച്ചത് 1.44 ലക്ഷത്തിലധികം വിസകള്‍