in ,

ലേബര്‍ ക്യാമ്പില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: യൂത്ത് കോണ്‍ഗ്രസ് ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ മലപ്പുറം ജില്ലാ ഇന്‍കാസ് യൂത്ത് വിങ്ങ് വഖ്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായും അല്‍ സുവൈദി ഗ്രൂപ്പുമായും സഹകരിച്ച് ലേബര്‍ ക്യാമ്പില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി പിസി നൗഫല്‍ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.

ജാഫര്‍ കമ്പാല, ഷംസീര്‍ കാളച്ചാല്‍, അമീര്‍ഷാ, ജംഷീദ് കുനിയില്‍, അന്‍സാര്‍ ചുങ്കത്തറ, സഫീര്‍ പ്രസംഗിച്ചു. കേരളാ ബിസിനസ്സ് ഫോറം പ്രസിഡണ്ട് കെ.ആര്‍. ജയാരാജ്,  ഇന്‍കാസ്  നേതാക്കളായ മുഹമ്മദ് അലി പൊന്നാനി, ടി.എച്ച് നാരയണന്‍, ബഷീര്‍ തുവാരിക്കല്‍, കെ.വി ബോബന്‍, മൂബാറക് എരമംഗലം, ഹമീദ് ചേരുവള്ളൂര്‍, ശഫാഫ് ഹാപ്പ പങ്കടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി ഖത്തര്‍ ഇന്‍കാസ്

പ്രളയം: പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു