
ദോഹ: 2022 ഫിഫ ലോകകപ്പില്‍ സന്ദര്‍ശകര്‍ക്ക് മികച്ച ആതിഥേയത്വം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ഗവണ്‍മെന്റ് ഹൗസിങ് ആന്റ് ബില്‍ഡിങ്‌സ് വകുപ്പും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഖത്തര്‍ ലോകകപ്പിനായി സുസ്ഥിര താമസത്തിനുള്ള അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുസന്ദര്‍ശകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ ഒരുക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി യൂസഫ് ബിന്‍ മുഹമ്മദ് അല്‍ഉത്മാന്‍ ഫഖ്റൂവും സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ സ്വകാര്യമേഖലക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ കരാറിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോകകപ്പിനുശേഷവും ദേശീയ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും ഖത്തറിലെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനും ധാരണാപത്രം സഹായിക്കും. സന്ദര്‍ശകര്‍ക്ക് ഏറ്റവും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യുന്നവിധത്തിലായിരിക്കും താമസസൗകര്യങ്ങളെന്ന് ഉറപ്പാക്കുന്നതിന് ഇരുകൂട്ടരും അടുത്തുസഹകരിച്ച് പ്രവര്‍ത്തിക്കും. ലോകകപ്പ് വേളയില്‍ ആസ്വാദകര്‍ക്ക് സുസ്ഥിരമായ താമസ പരിഹാരങ്ങള്‍ നല്‍കാന്‍ ഈ കരാര്‍ ഖത്തറിനെ സഹായിക്കുമെന്ന് ഹസന്‍ അല്‍തവാദി ചൂണ്ടിക്കാട്ടി. അധിക ഹോട്ടലുകളും റസിഡന്‍ഷ്യല്‍ യൂണിറ്റുകളും നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും അതുവഴി വെള്ളാനകളെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിലും സ്വകാര്യമേഖലയ്ക്ക് 2022ലും അതിനുശേഷവും ഉത്തേജനം നല്‍കുന്നതിലും ധാരണാപത്രത്തിന്റെ സാധ്യതകള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 2022ല്‍ ഏറ്റവും വലിയ കായിക പരിപാടിക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ നിലവിലുള്ള താമസസൗകര്യം ആസ്വാദകര്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എല്ലാ ബജറ്റുകള്‍ക്കും അനുയോജ്യമായ താമസസൗകര്യങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന് മന്ത്രാലയവുമായുള്ള ഈ ധാരണാപത്രം സഹായകമാകും.
ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് താമസസൗകര്യങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും- അല്‍തവാദി വിശദീകരിച്ചു. ഈ ധാരണാപത്രം പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും സ്വകാര്യമേഖലയുടെ തുടര്‍ച്ചയായ വികസനത്തിന് സഹായകമാവുകയും ചെയ്യും. ലോകകപ്പിന്റെ കിക്കോഫിനു് മുമ്പുതന്നെ ടൂര്‍ണമെന്റ് ലെഗസി കൈമാറിയതിന്റെ ഒരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ധാരണാപത്രം പ്രകാരം ഉടമകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ അഞ്ചുവര്‍ഷത്തേക്ക് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന് പാട്ടത്തിന് നല്‍കാം. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അഞ്ചുവര്‍ഷത്തെ പാട്ടം പുതുക്കാവുന്നതാണ്. സുപ്രീംകമ്മിറ്റിയുടെ താമസ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍ദ്ദിഷ്ട സ്വത്തുക്കള്‍ വിലയിരുത്തുകയും ഉചിതമായവ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് സുപ്രീംകമ്മിറ്റിയുടെയും മന്ത്രാലയത്തിന്റെയും ഉത്തരവാദിത്വമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അപേക്ഷിക്കുന്നതിനുമായി സന്ദര്‍ശിക്കുക-
വേേു:െ//ംംം.ൂമമേൃ2022.ൂമ/മരരീാാീറമശേീി