in , , ,

ലോകകപ്പ് യാത്ര: ചര്‍ച്ചാപരിപാടി ഫെബ്രുവരി 10ന്‌

ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക പരിപാടി ഫെബ്രുവരി പത്തിന് നടക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലാണ് പൊതുചര്‍ച്ച. മിഡില്‍ഈസ്റ്റിലെ ആദ്യലോകകപ്പിന്റെ സംഘാടനചുമതലയുള്ള പ്രസ്ഥാനത്തെ നയിക്കുന്ന വ്യക്തിയെന്ന നിലയില്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പങ്കെടുക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ചുകൂടിയാണ് എജ്യൂക്കേഷന്‍ സിറ്റി സ്പീക്കര്‍ സീരിസില്‍ ഉള്‍പ്പെടുത്തി ഇത്തരമൊരു പ്രഭാഷണം സംഘടിപ്പിക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് വേദിയൊരുക്കുന്നതില്‍ ഖത്തര്‍ കൈവരിച്ച പുരോഗതിയെക്കുറിച്ചു തവാദി വിശദീകരിക്കും. ലോകകപ്പ് കിക്കോഫിനു 33 മാസങ്ങള്‍ ശേഷിക്കെ ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന മികച്ച സുസ്ഥിര ലോകകപ്പ് എങ്ങനെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടും. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ പബ്ലിക് ഇവന്റ്‌സ് ഏരിയയില്‍ പത്തിന് വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെയാണ് പരിപാടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എച്ച്എംസിയില്‍ മസ്തിഷ്‌ക ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി

അറബ് സാമ്പത്തിക സാമൂഹിക കൗണ്‍സില്‍: ഖത്തറിന്റെ അധ്യക്ഷതയില്‍ യോഗം