in ,

ലോകത്തെ മികച്ച എയര്‍ലൈനായി അഞ്ചാം തവണയും ഖത്തര്‍ എയര്‍വേയ്‌സ്

സ്‌കൈട്രാക്‌സ് പുരസ്‌കാരവുമായി ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍

ദോഹ: അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിംഗ് ഗ്രൂപ്പായ സ്‌കൈട്രാക്‌സ് ഈ വര്‍ഷത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സിനെ തിരഞ്ഞെടുത്തു. ലോകത്തെ മികച്ച വിമാന കമ്പനിയായി അഞ്ചാം പ്രാവശ്യമാണ് ഖത്തര്‍ എയര്‍വേയ്‌സിന് സ്‌കൈട്രാക്‌സ് അവാര്‍ഡ് ലഭിക്കുന്നത്. റെക്കോര്‍ഡാണിത്. 2011, 2012, 2015, 2017 വര്‍ഷങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിനു ഇതിനു മുമ്പ് ഈ പുരസ്‌കാരം ലഭിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ലോകത്തെ മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡ്, ലോകത്തെ മികച്ച ബിസിനസ് ക്ലാസ് സീറ്റ് എന്നിവ ഉള്‍പ്പടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്‌കൈട്രാക്‌സില്‍ സ്വന്തമാക്കിയത്. പാരീസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രതിനിധികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഖത്തറിനെ സംബന്ധിച്ചിടത്തോളം മികച്ച ദിനമാണിതെന്ന് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി പറഞ്ഞു.

വ്യോമയാന വ്യവസായ മേഖലയിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരമായി കണക്കാക്കുന്ന സ്‌കൈട്രാക്‌സിന്റെ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമാണിതെന്നും ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ അല്‍മീറും ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു

ഖത്തര്‍ 2022 ഏറ്റവും മികച്ച ഫിഫ ലോകകപ്പാകും: റിയാദ് മഹ്‌രെസ്