
ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള ചുരുക്കപ്പട്ടകയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം(എച്ച്‌ഐഎ) ഇടംനേടി. 2020 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സിനായുള്ള പട്ടികയിലാണ് ഹമദിനെയും തെരഞ്ഞെടുത്തത്. 2019ലെ സ്‌കൈട്രാക്‌സ് അവാര്‍ഡില്‍ ഹമദ് വിമാനത്താവളം നാലാം സ്ഥാനം നേടിയിരുന്നു. ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനയര്‍ ബാദര്‍ മുഹമ്മദ് അല്‍ മീര്‍ പ്രതികരിച്ചു.
അടുത്തവര്‍ഷം ഏപ്രില്‍ രണ്ടിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. 2014ലെ 75-ാം സ്ഥാനത്തുനിന്നാണ് ആദ്യ പത്തിലേക്ക് ഹമദ് ഇടംപിടിച്ചത്. 2015ല്‍ 22-ാം സ്ഥാനവും 2016ല്‍ പത്താം സ്ഥാനവുമായിരുന്നു. 2017ല്‍ ആറാംസ്ഥാനത്തായിരുന്നുവെങ്കില്‍ 2018ല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതായി.
വിമാനത്താവള വ്യവസായത്തിലെ ഏറ്റവും ബഹുമാന്യതയും സ്വീകാര്യതയുമുള്ള പുരസ്‌കാരമാണ് സ്‌കൈട്രാക്‌സ്. വാര്‍ഷിക ആഗോള എയര്‍പോര്‍ട്ട് ഉപഭോക്തൃ സംതൃപ്ത സര്‍വേയിലൂടെ യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. രാജ്യാന്തര വിമാനത്താവള സമ്മേളന പ്രദര്‍ശനനമായ പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോ 2020ലാണ് പുരസ്‌കാരദാനചടങ്ങ് നടക്കുന്നത്.